അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്​ മ​സ്​​തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ജു​വി​ന്‍റെ ഹൃ​ദ​യം സ്വീ​ക​രി​ച്ച അ​ശ്വ​ന്ത്​ എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രോ​ട്​ യാ​ത്ര​പ​റ​യു​ന്നു

കൊ​ച്ചി: ജു​വി​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ളു​മാ​യി അ​ശ്വ​ന്ത് ആ​ശു​പ​ത്രി വി​ട്ടു. ര​ണ്ടാ​ഴ്ച മു​മ്പ് എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ ക​ണ്ണൂ​ര്‍ കു​റ്റൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ശ്വ​ന്ത് ച​ന്ദ്ര​നാ​ണ് (24) ആ​ശു​പ​ത്രി വി​ട്ട​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ജു​വി​ന്‍ രാ​ജു​വി​ന്‍റെ ഹൃ​ദ​യ​മാ​ണ് അ​ശ്വ​ന്ത് ച​ന്ദ്ര​നി​ൽ മി​ടി​ക്കു​ന്ന​ത്.

ച​ന്ദ്ര​ശേ​ഖ​ര​ന്‍-​റീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ശ്വ​ന്ത് ഗു​രു​ത​ര​മാ​യ ഹൃ​ദ്രോ​ഗ​വു​മാ​യാ​ണ് ജ​നി​ച്ച​ത്. ഹൃ​ദ​യ​ത്തി​ന്‍റെ താ​ഴെ​യു​ള്ള ര​ണ്ട് അ​റ​ക​ളും കൂ​ടി​ച്ചേ​ര്‍ന്ന് ഒ​ന്നാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ര​ണ്ടാം വ​യ​സ്സി​ല്‍ ത​ന്നെ സ​ങ്കീ​ര്‍ണ​മാ​യ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി​രു​ന്നു. ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ലാ​ണ് ഏ​ക പോം​വ​ഴി​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ ലി​സി ആ​ശു​പ​ത്രി​യി​ല്‍ ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റ​ത്തി​ന്‍റെ അ​ടു​ത്തെ​ത്തി. ജ​ന്മ​നാ ഹൃ​ദ്രോ​ഗ​വു​മാ​യി ജ​നി​ച്ച അ​ശ്വ​ന്തി​ന് ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യെ​ന്ന​തും ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ നേ​ര​ത്തെ ചെ​യ്ത​തും വെ​ല്ലു​വി​ളി​യാ​യി.

തു​ട​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ക്കു​ശേ​ഷം ഒ​രു മാ​സം മു​മ്പ് അ​ശ്വ​ന്തി​നെ കെ-​സോ​ട്ടോ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ജൂ​ണ്‍ 23നാ​ണ് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ച്ച ജു​വി​ന്‍ രാ​ജു​വി​ന്റെ (16) കു​ടും​ബം അ​വ​യ​വ​ദാ​ന​ത്തി​ന് ത​യാ​റാ​ണെ​ന്ന സ​ന്ദേ​ശം കെ-​സോ​ട്ടോ​യി​ല്‍നി​ന്ന് എ​ത്തി​യ​ത്. തു​ട​ര്‍ന്ന് മെ​ഡി​ക്ക​ല്‍ സം​ഘം രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ക​യും ഹൃ​ദ​യ​വു​മാ​യി രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ അ​വി​ടെ​നി​ന്ന് തി​രി​ക്കു​ക​യും ചെ​യ്തു. കൊ​ച്ചി സി​റ്റി, ആ​ലു​വ റൂ​റ​ല്‍ പോ​ലീ​സ് സേ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കേ​വ​ലം 20 മി​നി​റ്റ് കൊ​ണ്ട് ഗ്രീ​ന്‍ കോ​റി​ഡോ​റി​ലൂ​ടെ ലി​സി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ക​യും ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

അ​ശ്വ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റം പ​റ​ഞ്ഞു. ഡോ​ക്ട​ർ​മാ​രാ​യ സാ​ജ​ന്‍ കോ​ശി, അ​നി​ല്‍ എ​സ് ആ​ര്‍, ജേ​ക്ക​ബ് എ​ബ്ര​ഹാം, റോ​ണി മാ​ത്യു, ഭാ​സ്ക​ര്‍ രം​ഗ​നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ശ​സ്ത്ര​ക്രി​യ​യി​ലും തു​ട​ര്‍ചി​കി​ത്സ​യി​ലും പ​ങ്കാ​ളി​ക​ളാ​യി. ആ​ശു​പ​ത്രി എം.​ഡി ഫാ. ​പോ​ള്‍ ക​രേ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ട്ടാ​ണ് അ​ശ്വ​ന്തി​നെ യാ​ത്ര​യാ​ക്കി​യ​ത്. ജു​വി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ശ്വ​ന്ത് ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - aswanth who underwent heart transplant discharged from hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.