ഫോർട്ട്​കൊച്ചിയിലെ തൂക്കുപാലം@105

ഫോ​ർ​ട്ട്​​കൊ​ച്ചി: കൊ​ച്ചി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ഒ​രു റോ​ഡി​ന് ഇ​രു​ഭാ​ഗ​ത്തെ കെ​ട്ടി​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പൈ​തൃ​ക തൂ​ക്കു​പാ​ല​ത്തി​ന് 105 വ​യ​സ്സ്​ പി​ന്നി​ടു​ന്നു. ട​വ​ർ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കോ​ഡ​ർ ഹൗ​സി​നെ​യും അ​തി​ന് പി​ന്നി​ലെ ഓ​ഫി​സ് കെ​ട്ടി​ട​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്​ പ്ര​മു​ഖ ഇ​റാ​ഖി ജൂ​ത വ്യ​വ​സാ​യി​യും കോ​ഡ​ർ കു​ടും​ബാം​ഗ​വു​മാ​യ സാ​മു​വ​ൽ എ​സ്. കോ​ഡ​ർ ആ​ണ് 1920 ല്‍ ​പാ​ലം നി​ർ​മി​ച്ച​ത്.

1905ൽ ​നി​ർ​മി​ച്ച മൂ​ന്ന് നി​ല​ക​ളു​ള്ള ചു​വ​ന്ന ഇ​ഷ്ടി​ക കെ​ട്ടി​ട​മാ​യ കോ​ഡ​ർ ഹൗ​സി​ന് പി​ന്നി​ലെ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​നാ​യി​രു​ന്നു റോ​സ് ലെ​യി​നി​ന് മു​ക​ളി​ലൂ​ടെ ആ​ർ​ച്ച് രൂ​പ​ത്തി​ൽ തൂ​ക്ക് പാ​ലം നി​ർ​മി​ച്ച​ത്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്താ​ണ് നി​ർ​മാ​ണ​മെ​ങ്കി​ലും അ​വ​ർ നി​ർ​മി​ച്ച​ത​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. റോ​സ് ലെ​യി​നി​ന് മു​ക​ളി​ലൂ​ടെ തെ​ക്ക്-​വ​ട​ക്ക് ദി​ശ​യി​ൽ നി​ർ​മി​ച്ച പാ​ലം ഇ​രു​മ്പ് ഫ്രെ​യി​മി​ൽ മ​ര​പ്പ​ല​ക​ക​ൾ വി​രി​ച്ചാ​ണ് ഒ​രു​ക്കി​യ​ത്.

ഇ​രു​വ​ശ​ങ്ങ​ളി​ലും ഗ്രി​ല്ലു​ക​ളും കൈ​വ​രി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​ത്തി​ന് അ​ന്ന​ത്തെ ഫോ​ർ​ട്ട് കൊ​ച്ചി മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക അ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്നു. കോ​ഡ​ർ കു​ടും​ബ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പി​ന്നീ​ട് സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലേ​ക്ക് മാ​റി​യ​തോ​ടെ പാ​ല​ത്തി​ന്റെ ഉ​പ​യോ​ഗ​വും അ​വ​സാ​നി​ച്ചു. ഓ​ഫി​സ് ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ടം അ​ട​ച്ച​തോ​ടെ ഇ​ന്ന് ഇ​ത് ച​രി​ത്ര​ത്തി​ന്‍റെ നി​ശ്ശ​ബ്ദ സാ​ക്ഷി​യാ​യി ഇ​ന്നും നി​ല​കൊ​ള്ളു​ന്നു. ഈ ​പൈ​തൃ​ക സ്മാ​ര​കം സം​ര​ക്ഷി​ക്കു​ക​യും വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ ഉ​ൾ​പ്പെ​ടു​ത്തു​ക​യും വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags:    
News Summary - Suspension Bridge at Fort Kochi@105

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.