ഭക്ഷ്യവിഷബാധതെ തുടർന്ന്​ ഷിഗ​ല്ല; ഹോട്ടലുകളിൽ പരിശോധന കർശനമാക്കി അധികൃതർ

കൊ​ച്ചി: പ്ര​മു​ഖ ഭ​ക്ഷ​ണ​ശാ​ല​യി​ൽ​നി​ന്ന്​ കു​ഴി​മ​ന്തി ക​ഴി​ച്ച​വ​ർ​ക്ക്​ ഭ​ക്ഷ്യ​വി​ഷ ബാ​ധ​യും അ​തി​ൽ ചി​ല​ർ​ക്ക്​ ഷിഗ​െ​ല്ല​യും സ്​​ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി അ​ധി​കൃ​ത​ർ. ക​തൃ​ക്ക​ട​വ്​ അ​ൽ റീം ​​റ​സ്​​റ്റോ​റ​ന്‍റി​ൽ നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ഭ​ക്ഷ​ണം ക​ഴി​ച്ച കു​ട്ടി​ക​ള​ട​ക്ക​ൺ 50ഓ​ളം പേ​ർ​ക്കാ​ണ്​ ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഏ​റ്റ​ത്. ഇ​തി​ൽ മൂ​ന്നു ​പേ​ർ​ക്കാ​ണ്​ ഷിഗ​െ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ്​ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും ആ​രോ​ഗ്യ​വ​കു​പ്പും ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന്​ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​ക്ക്​ എ​ത്തി​യ 15 പേ​രു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​രു​ന്നു. ഇ​തി​ൽ നി​ന്നാ​ണ്​ മു​ന്ന്​ പേ​ർ​ക്ക്​ ഷിഗ​െ​ല്ല ബാ​ധ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. ​ഷാ​ഹി​ർ​ഷാ പ​റ​ഞ്ഞു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഏ​റ്റ ചി​ല​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന്​ നോ​ർ​ത്ത്​ പൊ​ലീ​സ്​ കേ​സെ​ടു​ത്തി​ട്ടു​മു​ണ്ട്. പ​രാ​തി​യെ തു​ട​ർ​ന്ന്​ അ​ൽ റീം ​റ​സ്​​റ്റോ​റ​ന്‍റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി സ്ഥാ​പ​നം പൂ​ട്ടി​ച്ചു.

ഹോ​ട്ട​ലി​ൽ കു​ഴി​മ​ന്തി​ക്കൊ​പ്പം വി​ത​ര​ണം ചെ​യ്ത മ​യൊ​ണൈ​സ്​ ആ​ണ്​ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്ക്​ കാ​ര​ണ​മെ​ന്നാ​ണ്​ ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ​ഹോ​ട്ട​ലി​ൽ നി​ന്ന്​ ശേ​ഖ​രി​ച്ച മ​യൊ​ണൈ​സ് അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ കാ​ക്ക​നാ​ട്ടെ ലാ​ബി​ൽ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഫ​ലം ല​ഭി​ക്കു​ന്ന​തോ​ടെ​യേ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ കാ​ര​ണം വ്യ​ക്​​ത​മാ​കൂ. ഇ​തി​നു​ ശേ​ഷ​മാ​വും കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളെ​ന്ന്​ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്​ അ​സി. ക​മ്മീ​ഷ്ണ​ർ പ​റ​ഞ്ഞു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​ൽ റീ​മി​ൽ നി​ന്ന്​ കു​ഴി​മ​ന്തി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണം ക​ഴി​ച്ച നി​ര​വ​ധി​പ്പേ​ർ​ക്ക്​ ഛർ​ദി, പ​നി, വ​യ​റു​വേ​ദ​ന തു​ട​ങ്ങി​യ​വ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ നി​ര​വ​ധി​പ്പേ​ർ ആ​​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ​േത​ടി​യ​ത്. ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഭ​ക്ഷ​ണ​ശാ​ല​യാ​യ ആ​ൽ റീ​മി​ൽ ജി​ല്ല​യി​ലെ വി​വി​വ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ പ​തി​വാ​യി എ​ത്താ​റു​ണ്ട്.

ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്താ​റു​ണ്ടെ​ന്നും 15 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ ഇ​തു​വ​രെ പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ൽ റീം ​ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​യ സ​ക്കീ​ർ പ​റ​ഞ്ഞു. ജ​ല അ​തോ​റി​റ്റി​യു​ടെ വെ​ള്ള​മാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്​ ശേ​ഖ​രി​ച്ച​രി​ൽ പ​റ്റി​യ പാ​ളി​ച്ച​യാ​വാം പ്ര​ശ്ന​ത്തി​ന്​ കാ​ര​ണം. ഭ​ക്ഷ്യ​വി​ഷ ബാ​ധ ഏ​റ്റ​വ​രു​ടെ ചി​കി​ത്സാ​കാ​ര്യ​ങ്ങ​ളി​ൽ സ്ഥാ​പ​നം ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഭ​ക്ഷ​ണ കേ​​ന്ദ്ര​ത്തി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്ക്​ ഷി​ഗെ​ല്ല ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ്​ പ​രി​ശോ​ധ​ന​ക​ൾ ശ​ക്​​ത​മാ​ക്കു​ക​യും ചെ​യ്തു. പ​രാ​തി ഉ​ണ്ടാ​യ സ്ഥാ​പ​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ച വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ളും പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Shigella outbreak following food poisoning; Authorities tighten inspections at hotels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.