ജയകുമാർ രാഘവൻ
കൊച്ചി: ആന്ധ്രപ്രദേശിൽ ജോലി ചെയ്തിരുന്ന മലയാളി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഗോവയിൽ ബിസിനസുകാരനായ ഹരിപ്പാട് നങ്ങ്യാർകുളങ്ങര സ്വദേശി ജയകുമാർ രാഘവനെ (54) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരുവർഷം മുമ്പാണ് പീഡനം നടന്നത്. പാലാരിവട്ടം പൊലീസ് കേസെടുത്തതോടെ ഒളിവിൽപ്പോയ ജയകുമാറിനെ പലതവണ ഗോവയിലും മറ്റു സ്ഥലങ്ങളിലും പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കാഞ്ഞൂരിലെ ഭാര്യാവീട്ടിൽനിന്ന് ഞായറാഴ്ച അർധരാത്രിയോടെയാണ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.