സുബേഷ്
കൊച്ചി: ബാർബർ ഷോപ്പിൽ അക്രമം നടത്തിയ സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. കർഷക റോഡ് കരിത്തല കോളനി മണികണ്ഠൻ തുരുത്ത് വീട്ടിൽ സുബേഷാ (47)ണ് കടവന്ത്ര പൊലീസ് പിടിയിലായത്.
ബുധനാഴ്ച്ച രാത്രി 07.45 ഓടെ സൗത്ത് ഓവർ ബ്രിഡ്ജിന് താഴെ പ്രവർത്തിക്കുന്ന മെട്രോ ബാർബർ ഷോപ്പിലെ ജോലിക്കാരനായ നിജാമുദ്ദീനെ അസഭ്യം പറയുകയും ചുറ്റിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു. കടവന്ത്ര സബ് ഇൻസ്പെക്ടർമാരായ സിബി ടി. ദാസ്, എം.എം. ഷിഹാബ്, സി.പി.ഒമാരായ ടി.എസ്. രാജേഷ്, ജിതിൻ സദാനന്ദൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.