കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഇൻവിറ്റേഷൻസ് പ്രോഗ്രാമിന് കീഴിൽ ഹെയ്തിയിൽ
നിന്നുള്ള ആറ്റിസ് റെസിസ്റ്റൻസ് ഫോർട്ട് കൊച്ചി സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളിൽ
നടത്തുന്ന പ്രദർശനത്തിൽനിന്ന്
കൊച്ചി: നമ്മൾ ഉപയോഗശേഷം ഉപേക്ഷിക്കുന്ന എൻജിൻ ഭാഗങ്ങൾക്കും പഴയ ടെലിവിഷൻ സെറ്റുകൾക്കും മരക്കഷണങ്ങൾക്കുപോലും കലയിലൂടെ കഥ പറയാനാകുമെന്ന് തെളിയിക്കുകയാണ് ഹെയ്തിയിലെ പോർട്ട്-ഓ-പ്രിൻസിൽനിന്നുള്ള കലാകാരന്മാർ.
കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഇൻവിറ്റേഷൻസ് പ്രോഗ്രാമിന് കീഴിലാണ് ഹെയ്തി കലാകാരന്മാരുടെ സംഘമായ ‘ആറ്റിസ് റെസിസ്റ്റൻസ്’ ‘ഗെറ്റോ ബിനാലെ വിത്ത് സ്പെക്ടർസ് ഓഫ് ഹിസ്റ്ററി (2025)’ എന്ന പ്രദർശനവുമായെത്തിയിരിക്കുന്നത്. ഫോർട്ട് കൊച്ചി സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളിൽ നടക്കുന്ന പ്രദർശനത്തിലാണ് ആഫ്രിക്കൻ പൈതൃകം, വൂഡൂ ആചാരങ്ങൾ, ഹെയ്തിയുടെ ചരിത്രം എന്നിവയൊക്കെ പ്രമേയമായ ഇവരുടെ കലാരൂപങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
സൈക്കിൾ ടയറുകൾ, പിസ്റ്റണുകൾ, സ്പ്രിങ്ങുകൾ തുടങ്ങി ലഭ്യമായ പാഴ്വസ്തുക്കളെല്ലാം ഉപയോഗിച്ചാണ് ഇവർ ശിൽപങ്ങൾ നിർമിക്കുന്നത്. ഹെയ്തിയൻ വിപ്ലവത്തിന്റെ സ്വാധീനത്തെക്കുറിച്ചും ആഗോള കലാലോകത്തെ വിവേചനങ്ങളെക്കുറിച്ചും ഈ പ്രദർശനം ചർച്ച ചെയ്യുന്നു. ശിൽപം, ചിത്രരചന എന്നിവക്ക് പുറമെ സംഗീതം, കവിത, വിഡിയോ, ഫോട്ടോഗ്രഫി തുടങ്ങിയ മേഖലകളിലും ആറ്റിസ് റെസിസ്റ്റൻസ് പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.