തോ​ക്കു ചെ​മ്മീ​ൻ

കൊച്ചി കായലിൽ പുതിയ ഇനം തോക്കു ചെമ്മീനെ കണ്ടെത്തി

ക​ള​മ​ശ്ശേ​രി: കു​സാ​റ്റ് സ്കൂ​ൾ ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫി​ഷ​റീ​സി​ലെ ഗ​വേ​ഷ​ക​ർ ആ​ൽ​ഫി​ഡെ കു​ടും​ബ​ത്തി​ൽ പെ​ടു​ന്ന പു​തി​യ തോ​ക്കു ചെ​മ്മീ​ൻ അ​ഥ​വാ സ്നാ​പ്പി​ങ് ചെ​മ്മീ​ൻ ഇ​ന​ത്തെ ക​ണ്ടെ​ത്തി. ജേ​ണ​ൽ ഓ​ഫ് മ​റൈ​ൻ ബ​യോ​ള​ജി​ക​ൾ അ​സോ​സി​യേ​ഷ​ൻ യു​ണൈ​റ്റ​ഡ് കി​ങ്ഡം എ​ന്ന ശാ​സ്ത്ര ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​സ്തു​ത ചെ​മ്മീ​നി​ന് ''അ​ൽ​ഫി​യ​സ് മ​ധു​സൂ​ദ​നൈ'' എ​ന്നാ​ണ് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​ര​ള ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ഥ​മ വൈ​സ് ചാ​ൻ​സ​ല​റും മ​ത്സ്യ ശാ​സ്ത്ര വി​ദ​ഗ്ധ​നു​മാ​യ പ്ര​ഫ​സ​ർ ഡോ. ​മ​ധു​സൂ​ദ​ന കു​റു​പ്പി​ന്റെ ബ​ഹു​മാ​നാ​ർ​ത്ഥ​മാ​ണ് പു​തി​യ ചെ​മ്മീ​ന് പേ​രു​ന​ൽ​കി​യ​ത്.

ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫി​ഷ​റീ​സ് വി​ഭാ​ഗം ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളാ​യ കെ.​പി. വി​ഷ്ണു, യു. ​അ​ഭ​യ്‌​കൃ​ഷ്ണ, പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ ഡോ. ​ബി. നി​ധി​ൻ, സീ​നി​യ​ർ പ്ര​ഫ​സ​ർ ഡോ. ​എം. ഹ​രി​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ഗ​വേ​ഷ​ണ സം​ഘം. ക​ണ്ട​ൽ വ​ന​ങ്ങ​ളു​ള്ള കാ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​വി​ഴ​പ്പു​റ്റു​ക​ൾ നി​റ​ഞ്ഞ സ​മു​ദ്ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ധി​വ​സി​ക്കു​ന്ന ഇ​വ, സു​സ്ഥി​ര പ​രി​സ്ഥി​തി പ​രി​പാ​ല​ന​ത്തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു. ഇ​ത്ത​രം ചെ​മ്മീ​നു​ക​ൾ​ക്ക് അ​ല​ങ്കാ​ര മ​ത്സ്യ​വി​പ​ണി​യി​ൽ വ​ലി​യ സാ​ധ്യ​ത​യു​ണ്ട്.

Tags:    
News Summary - New species of gun shrimp discovered in Kochi backwaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.