കിഴക്കമ്പലം പഞ്ചായത്ത് പരിസരത്തുകിടക്കുന്ന കൊയ്ത്ത് യന്ത്രം
കിഴക്കമ്പലം: കര്‍ഷകര്‍ക്കുവേണ്ട കൊയ്ത്ത് യന്ത്രം, ട്രാക്ടര്‍, എന്നിവ കട്ടപ്പുറത്തായിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. കിഴക്കമ്പലം പഞ്ചായത്ത് പരിസരത്താണ് രണ്ട് ട്രാകടറുകളും കൊയ്ത്ത് യന്ത്രവും തുരുമ്പെടുക്കുന്നത്. ട്രാക്ടര്‍ പഞ്ചായത്ത് വളപ്പില്‍ കൊണ്ടിട്ടിട്ട് വര്‍ഷം അഞ്ചായി. കൂടാതെ കൊയ്ത്ത് യന്ത്രം പഞ്ചായത്തിന് പിന്നില്‍ ഉപേക്ഷിച്ചനിലയിലായിട്ട് മൂന്നുവര്ഷവുമായി.
കൊയ്ത്ത് യന്ത്രസാമഗ്രികള്‍ ലഭ്യമല്ലാത്തതുകൊണ്ടാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കൂടാതെ പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ ബസും പഞ്ചായത്ത് വളപ്പില്‍ കിടന്ന് തുരുമ്പെടുക്കുകയാണ്.
ട്രാക്ടറുകളും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. നേരത്തേ അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
കൂടാതെ കിഴക്കമ്പലം പഞ്ചായത്തിലെ വിവിധ പാടശേഖരത്തിന് സമീപം ഒട്ടേറെ ടില്ലറുകളും ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. ഇവയെല്ലാം ഉപയോഗപ്രദമാക്കി വിട്ടുനല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.