നായരമ്പലം ആയുർവേദ ആശുപത്രി മന്ദിരോദ്ഘാടനം ജൂൺ 6ന്

വൈപ്പിൻ: നായരമ്പലം ആയുർവേദ ആശുപത്രിയുടെ ഐ.പി മന്ദിരോദ്ഘാടനം ജനകീയോത്സവമാക്കാൻ നാടൊരുങ്ങി. ഗ്രാമപഞ്ചായത്ത് അധ്യക്ഷ നീതു ബിനോദ് ചെയർപേഴ്‌സനായി സ്വാഗതസംഘം രൂപവത്​കരിച്ചു. ചീഫ് മെഡിക്കൽ ഓഫിസർ ഒ.പി ജയലക്ഷ്‌മിയാണ് ജനറൽ കൺവീനർ. ജൂൺ ആറിന് വൈകീട്ട്​ നാലിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. ഫിഷറീസ് വകുപ്പിന്‍റെ 2.15 കോടി ഉപയോഗിച്ച് തീരദേശ വികസന അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ഐ.പി ബ്ലോക്ക് നിർമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.