ഷവർമ കഴിച്ച്​ മരണം: ഹരജി 30ലേക്ക് മാറ്റി

കൊച്ചി: കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ്​ ദേവനന്ദയെന്ന പെൺകുട്ടി മരിച്ച സംഭവത്തിൽ ഹൈകോടതി സ്വമേധയാ പരിഗണിക്കുന്ന ഹരജി മേയ് 30ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സംഭവത്തെത്തുടർന്ന് സംസ്ഥാനത്താകെ ഭക്ഷ്യസുരക്ഷ വകുപ്പും സർക്കാറും സ്വീകരിച്ച നടപടികൾ സർക്കാർ വിശദീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.