കുന്നുകര: ക്ഷീര വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് അടുവാശ്ശേരി എസ്.എന്‍.ഡി.പി ഹാളില്‍ . ഡെയറി എക്സിബിഷന്‍, ക്ഷീരവികസന സെമിനാര്‍, പൊതുസമ്മേളനം, മികച്ച ക്ഷീര കര്‍ഷകരെയും മികച്ച ക്ഷീരസംഘത്തെയും ആദരിക്കല്‍, തത്സമയ പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. അന്‍വര്‍സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി. ബിന്ദുമോന്‍ പദ്ധതി വിശദീകരിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. പ്രദീഷ് അധ്യക്ഷത വഹിച്ചു. മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൈന ബാബു, മില്‍മ മുന്‍ ചെയര്‍മാന്‍ എം. ടി. ജയന്‍, ജില്ല പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രനാഥ്, ജനപ്രതിനിധികളായ ഡെയ്സി ടോമി, സി.എം. വര്‍ഗീസ്, ടി.എ. ഷബീര്‍ അലി, അമ്പിളി ഗോപി, സി.കെ. കാസിം, റൈജി സിജോ, താര സജീവ്, ആനി കുഞ്ഞുമോന്‍, സിനി ജോണി, അമ്പിളി അശോകന്‍, ദിലീപ് കപ്രശ്ശേരി, വി.ടി. സലീഷ്, യദുകൃഷ്ണന്‍, ജിജി സൈമണ്‍, വി.ബി. ഷഫീഖ്, കുന്നുകര ക്ഷീരസംഘം പ്രസിഡന്‍റ് പി.ടി. സാബു, ഡേവിസ് പനക്കല്‍, പി.വൈ. എല്‍ദോ, ഉമ്മു ഹബീബ, പി.കെ. ഫാത്തിമ, പി.പി. രൂപ എന്നിവര്‍ സംസാരിച്ചു. അടുവാശ്ശേരി ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡന്‍റ് ടി. പി. രാധാകൃഷ്ണന്‍ സ്വാഗതവും ബ്ലോക്ക് ക്ഷീരവികസന ഓഫിസര്‍ പി.ആര്‍. സജീവ് കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.