കേൾവി ദിനാചരണം: ബോധവത്​കരണം സംഘടിപ്പിച്ചു

കൊച്ചി: ലോക കേൾവി ദിനത്തോടനുബന്ധിച്ച് അമൃത ആശുപത്രിയിലെ സ്പീച്ച് പത്തോളജി ആൻഡ് ഓഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബി.എ.എസ്.എൽ.പി വിദ്യാർഥികൾ ഫ്ലാഷ് മോബും ബോധവത്​കരണവും നടത്തി. ഇടപ്പള്ളി കുന്നുംപുറം ജങ്​ഷനിലായിരുന്നു ഫ്ലാഷ് മോബ്. ലഘുലേഖകൾ വിദ്യാർഥികൾ യാത്രക്കാർക്ക് കൈമാറി. സ്പീച്ച് പത്തോളജി ആൻഡ് ഓഡിയോളജി വിഭാഗം മേധാവി എം. ധന്യ, അസിസ്റ്റന്റ് പ്രഫ. അർച്ചന മറിയം വർഗീസ്, മെറീന ജോയി, അനിറ്റ ബിജു, തെരേസ റോസ്​ എന്നിവർ നേതൃത്വം നൽകി. ആശുപത്രിയിൽ ബോധവത്കരണ പരിപാടികളും പോസ്റ്റർ പ്രദർശനവും നടന്നു. ഞായറാഴ്ച രാവിലെ 10 മുതൽ ആറുവരെ ഇടപ്പള്ളി രാഘവൻ പിള്ള പാർക്കിൽ സൗജന്യ കേൾവി പരിശോധനക്യാമ്പ്​ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.