മുസ്​രിസ് പൈതൃകയാത്ര പദ്ധതിയിൽ പൈതൃക കൊച്ചിയും

മട്ടാഞ്ചേരി: മുസ്​രിസ് പൈതൃകയാത്ര പദ്ധതിയിൽ എറണാകുളം നഗരവും മട്ടാഞ്ചേരി, ഫോർട്ട്​കൊച്ചിയുമടങ്ങുന്ന പശ്ചിമകൊച്ചിയും ഉൾപ്പെടുത്തുന്നു. മുസ്​രിസ് കേന്ദ്രങ്ങളുൾപ്പെടുത്തിയുള്ള വിനോദസഞ്ചാര യാത്രയിലാണ് കൊച്ചി നഗരസഭ മേഖലകളെ ടുറിസം വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശ ആഭ്യന്തര വിനോദ സഞ്ചാരികൾക്കൊപ്പം, സ്കൂൾ വിദ്യാർഥികൾ, ചരിത്രാന്വേഷകർ, പുരാവസ്തുഗവേഷകർ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് മുസ്​രിസ് സഞ്ചാരയാത്ര വിപുലീകരിച്ചിരിക്കുന്നത്. കൊച്ചി-മുസ്​രിസ് ബിനാലെയുടെ കേന്ദ്രമായി ശ്രദ്ധേയമായ മട്ടാഞ്ചേരി, ഫോർട്ട്​കൊച്ചി മേഖലക്ക് ഇത് ഉണർവേകുമെന്നാണ് വിലയിരുത്തൽ. കൊടുങ്ങല്ലൂർ കോട്ടപ്പുറമടക്കമുള്ള മുസ്​രിസ് ഖനന കണ്ടെത്തലുകൾ ശ്രദ്ധേയമായതോടെയാണ് സുഗന്ധവ്യഞ്ജന വാണിജ്യകേന്ദ്രമായ മട്ടാഞ്ചേരി, പൈതൃകനഗരിയായ ഫോർട്ട്​കൊച്ചി, നഗര കായലോരമായ മറൈൻ ഡ്രൈവ്, ബോൾഗാട്ടി എന്നിവയുൾപ്പെടുത്തി മുസ്​രിസ് സഞ്ചാര യാത്രാറൂട്ട് ഒരുക്കിയിരിക്കുന്നത്. കോവിഡ്​ ഇളവുകളോടെ വിനോദ സഞ്ചാര മേഖലയിലുണ്ടാകുന്ന ഉണർവുകൾ മുസ്​രിസ് യാത്രപദ്ധതിക്കും സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.