പെരുമ്പാവൂര്‍: കെട്ടിട നിര്‍മാണാവശ്യങ്ങള്‍ക്ക് എന്ന പേരില്‍ വേങ്ങൂര്‍ പഞ്ചായത്തില്‍ മണ്ണ് മാഫിയയുടെ ചൂഷണം വ്യാപകമാകുന്നതായി ആക്ഷേപം. ഒരുമാസത്തിനുള്ളില്‍ ആയിരക്കണക്കിന് ലോഡ് മണ്ണാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കടത്തിയത്. വില്ലേജ്-പഞ്ചായത്ത് അധികാരികള്‍ അന്ധരായി അഭിനിയിക്കുന്നു. രാത്രി 11 മുതല്‍ പുലർച്ച നാലുവരെ വിവിധ വഴികളിലൂടെ മണ്ണ് കയറ്റി വാഹനങ്ങള്‍ അമിത വേഗത്തില്‍ പോകുന്നത് സ്ഥിരമാണ്. പാറമടകളില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ദിനംപ്രതി പാറപൊട്ടിച്ച് പാറമട മാഫിയകള്‍ വിലസുന്നു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രവര്‍ത്തക യോഗം ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് റിജു കുര്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അമല്‍ പോള്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സ് മാത്യു, മരിയ സാജ് മാത്യു എന്നിവര്‍ സംസാരിച്ചു. em pbvr 2 Soil വേങ്ങൂര്‍ തൂങ്ങാലി ഭാഗത്ത് മണ്ണെടുത്ത സ്ഥലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.