ഓഹരി വിൽപനയിലൂടെ പൊതുമേഖല സ്ഥാപനങ്ങള്‍ കരുത്തുനേടിയെന്ന് കേന്ദ്രമന്ത്രി

കൊച്ചി: ഓഹരി വിൽപനയിലൂടെ പൊതുമേഖല സ്ഥാപനങ്ങളുടെ കാര്യക്ഷമതയും വരുമാനവും മത്സരക്ഷമതയും വര്‍ധിപ്പിക്കാൻ കഴിഞ്ഞെന്ന്​ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഓഹരി വിപണിയിലെ സുരക്ഷിത നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നതു സംബന്ധിച്ച ബോധവത്​കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച ഏകദിന സമ്മേളനം വെര്‍ച്വലായി ഉദ്​ഘാടനം ചെയ്യുകയായിരുന്നു അവർ. മൂലധന വിപണിയിലൂടെ സമ്പത്ത് സൃഷ്ടിപ്പിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ദീപമാണ്​ 'ആസാദി കാ അമൃത് മഹോത്സവ് കോണ്‍ഫറന്‍സ്' പേരില്‍ പരിപാടി സംഘടിപ്പിച്ചത്. ദീപം ഡയറക്ടര്‍ ഡോ. റോസ് മേരി കെ. അബ്രഹാം, കലക്ടര്‍ ജാഫര്‍ മാലിക്, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച് ചെയര്‍മാന്‍ ഡോ. ധനുരാജ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വിസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍, കുസാറ്റ് പ്രഫസര്‍ ഡോ. സന്തോഷ് കുമാര്‍, സെബി സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ട്രെയിനറും വടക്കാഞ്ചേരി വ്യാസ എൻ.എസ്​.എസ്​ കോളജ് അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സി. സനേഷ്, ട്രേഡര്‍ ശ്യാമ കനകചന്ദ്രന്‍, ബി.എസ്.ഇ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ലിയോ പീറ്റര്‍, എൻ.എസ്​.ഇ ഡെപ്യൂട്ടി മാനേജറും കേരള മേധാവിയുമായ അനന്തു ഷാജി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.