വെറ്ററിനറി ഡോക്ടറെ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

ആലങ്ങാട്: ഡ്യൂട്ടിക്കിടെ വെറ്ററിനറി ഡോക്ടറെ സാമൂഹിക വിരുദ്ധർ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ആലങ്ങാട് വെറ്ററിനറി ആശുപത്രിയിലെ ഡോക്ടറായ ചന്ദ്രകാന്തിനാണ് (28) മർദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആലങ്ങാട് നീറിക്കോട് കോളനിപ്പടിയിലാണ്​ സംഭവം. വീട്ടുപടിക്കൽ ചികിത്സയുടെ ഭാഗമായി രാത്രി എമർജൻസി സർവിസിലുള്ള ഡോ. ചന്ദ്രകാന്ത് പോകുന്നതിനിടെ കോളനിപ്പടി ഭാഗത്ത് മൂന്ന് പേരടങ്ങുന്ന സംഘം വാഹനം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ആളുകൾ ഓടിക്കൂടിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടു. തലക്ക്​ പരിക്കേറ്റതിനെ തുടർന്ന് പറവൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ബിനാനിപുരം പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.