കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍

പെരുമ്പാവൂര്‍: കഞ്ചാവുമായി നാല് യുവാക്കളെ പൊലീസ് പിടികൂടി. പോഞ്ഞാശ്ശേരി വെങ്ങോല കിഴക്കന്‍ വീട്ടില്‍ റിന്‍ഷാദ് (29), പോഞ്ഞാശ്ശേരി ഹൈക്കൗണ്ട് കമ്പനിക്ക്​ സമീപം കല്ലോത്ര വീട്ടില്‍ ജിന്‍ഷാദ് (22), വെങ്ങോല അല്‍അസര്‍ സ്കൂളിന് സമീപം കൊപ്പറമ്പില്‍ വീട്ടില്‍ അന്‍ഷാദ് (22), വെങ്ങോല അറക്കല്‍ വീട്ടില്‍ സുനീര്‍ (27) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. പൊലീസിന്റെ നൈറ്റ് പട്രോളിങ്ങിനിടെയാണ് ഇവര്‍ പിടിയിലായത്. വ്യാഴാഴ്ച രാത്രി വെങ്ങോല പുളിയാമ്പിള്ളി ഭാഗത്ത് സംശയാസ്പദമായ രീതിയില്‍ കാറും സ്കൂട്ടറും നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് പരിശോധന നടത്തിയപ്പോഴാണ് ഇവർ പിടിയിലായത്. 145 ഗ്രാം കഞ്ചാവ് ഇവരില്‍നിന്ന്​ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സൺ, എ.എസ്.ഐ എന്‍.കെ. ബിജു, എസ്.സി.പി.ഒ ജമാല്‍, സി.പി.ഒ ജിഞ്ചു കെ. മത്തായി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.