കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പന നടത്തിയ യുവാവ് പിടിയില്‍. എറണാകുളം നോര്‍ത്ത് സെമിത്തേരിമുക്ക് സ്വദേശി എബിന്‍ കെ. ജോണിനെയാണ് (29) ഡാന്‍സാഫും പാലാരിവട്ടം പൊലീസും സംയുക്തമായി വെണ്ണലയില്‍നിന്ന് പിടികൂടിയത്. സ്കൂട്ടറില്‍ മയക്കുമരുന്ന് വിദ്യാര്‍ഥികള്‍ക്കെത്തിച്ച് നൽകുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്ന് 20 ഗ്രാം എം.ഡി.എം.എയും ഇയാളുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ വെണ്ണലയിലെ സുഹൃത്തുക്കള്‍ താമസിക്കുന്ന വീട്ടില്‍നിന്ന് 120 ഗ്രാം എം.ഡി.എം.എയും പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു. നഗരത്തില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ ആളാണ് ഇയാളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വകാര്യ പാർസല്‍ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ഇയാള്‍ സമൂഹമാധ്യമങ്ങള്‍ വഴിയാണ് വിദ്യാര്‍ഥികളുമായുള്ള മയക്കുമരുന്ന് കച്ചവടം ഉറപ്പിക്കുന്നത്. ബംഗളൂരുവില്‍നിന്ന് വന്‍തോതില്‍ മയക്കുമരുന്നെത്തിച്ച് ചെറുപൊതികളാക്കി വില്‍പന നടത്തുകയാണ് ഇയാളുടെ രീതി. എം.ഡി.എം.എ ഇയാള്‍ക്ക് ലഭിച്ചത് എവിടെനിന്നാണെന്ന് അറിയാന്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നാർകോട്ടിക് സെല്‍ അസി. കമീഷണർ കെ.എ. അബ്ദുൽ സലാം പറഞ്ഞു. EC Abin അറസ്റ്റിലായ എബിൻ കെ. ജോൺ EC MDMA പിടികൂടിയ എം.ഡി.എം.എ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.