മരക്കൊമ്പ് ഒടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

കാക്കനാട്: പേരാലിന്‍റെ കൊമ്പ് ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കാക്കനാട് ഓലിമുകൾ ജുമാമസ്ജിദിന് സമീപമാണ് സംഭവം. കാലപ്പഴക്കം ചെന്ന മരത്തിന്‍റെ ചില്ലകളാണ് ഒടിഞ്ഞു വീണത്. ഇതിനിടയിൽപെട്ട് ഓട്ടോ തകർന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഓലിമുകൾ ജുമാമസ്ജിദിന് എതിർവശത്ത് മലേപ്പള്ളി റോഡിലേക്ക് കടക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. പൊടുന്നനെ വലിയ ശബ്ദത്തോടെ വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വൈദ്യുതിയും തടസ്സപ്പെട്ടു. സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്കായിരുന്നു ചില്ലകൾ വീണതെങ്കിലും വാഹനത്തിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തൃക്കാക്കര അഗ്നിരക്ഷ നിലയം അസി. സ്റ്റേഷൻ ഓഫിസർ സി.എ. പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ തടി മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇതിന് ശേഷം പ്രദേശത്തെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. ചില്ലകൾക്കിടയിലുണ്ടായിരുന്ന പോടിൽ വെള്ളം കയറി ദ്രവിച്ചതാണ് നിലംപൊത്താൻ കാരണമെന്ന് കരുതുതുന്നതായി അഗ്നിരക്ഷാസേന വ്യക്തമാക്കി. ഫോട്ടോ: കാക്കനാട് ഓലിമുകൾ ജങ്ഷന് സമീപം ഒടിഞ്ഞുവീണ മരച്ചില്ലകൾ അഗ്നിരക്ഷാസേന മുറിച്ചുമാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.