രാത്രി ജാമ്യഹരജി പരിഗണിക്കണമെന്ന്​ പി.സി. ജോർജ്​, അനുവദിക്കാതെ കോടതി

കൊച്ചി: രക്ത സമ്മർദത്തിലെ വ്യതിയാനത്തെ തുടർന്ന്​ ഒരുമണിക്കൂർ നിരീക്ഷണത്തിന്​ ശേഷം രാത്രി ഒമ്പതരയോടെ ഡോക്ടറുടെ അനു​മതിയോടെ പി.സി. ജോർജിനെയുംകൊണ്ട്​ പൊലീസ്​ സംഘം തിരുവനന്തപുരത്തേക്ക്​ തിരിച്ചു. വൻ പൊലീസ്​ സന്നാഹത്തോടെയാണ്​ യാത്ര. അതിനിടെ, പി.സി. ജോർജിന്‍റെ അഭിഭാഷകൻ ബുധനാഴ്ച രാത്രിതന്നെ ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രാത്രിതന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും വ്യക്തമാക്കി ഹൈകോടതി രജിസ്ട്രാർ ജനറലിന് അപേക്ഷയും നൽകിയിരുന്നു. എന്നാൽ, ഹൈകോടതി ഇതിന് അനുമതി നൽകിയില്ല. വ്യാഴാഴ്ച രാവിലെ ജാമ്യ ഹരജി പരിഗണിക്കുന്ന ബെഞ്ചിൽ പ്രത്യേകം പരാമർശിച്ചു ഹരജി പരിഗണനക്ക്​ വരുത്താനാണ് പി.സി. ജോർജിന്റെ അഭിഭാഷകർ ശ്രമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.