കാക്കനാട്: തൃക്കാക്കര നിയോജക മണ്ഡലത്തിലെ കാരണവരെ തേടിയെത്തി നജീബ് കാന്തപുരം എം.എൽ.എ. കാക്കനാട് കുന്നുംപുറത്ത് നെയ്‌തേലി വീട്ടിൽ ആസിയ ഉമ്മയെയാണ് എം.എൽ.എ നേരിട്ട് കണ്ട് വോട്ട് അഭ്യർഥിക്കാൻ എത്തിയത്. 110 വയസ്സുകാരി ആസിയയാണ് മണ്ഡലത്തിലെ ഏറ്റവും മുതിർന്ന വോട്ടർ. പ്രായാധിക്യത്തിന്റെ അവശതകൾക്കിടയിലും തെരഞ്ഞെടുപ്പിനെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ ആസിയ വാചാലയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ പി.ടി. തോമസ് തന്നെ സന്ദർശിക്കാനെത്തിയ കാര്യം എം.എൽ.എയോട് വിവരിച്ചു. കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണയും പ്രാദേശിക യു.ഡി.എഫ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായി. ഫോട്ടോ: തൃക്കാക്കര നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രായമേറിയ വോട്ടറായ ആസിയ ഉമ്മയെ നജീബ് കാന്തപുരം എം.എൽ.എ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.