കുസാറ്റ് പരിസരത്തെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന

കളമശ്ശേരി: വിദ്യാർഥികളിൽ പകർച്ചപ്പനി സ്ഥിരീകരിച്ചതിനാൽ നടത്തി. കലക്ടറുടെ നിർദേശപ്രകാരം അഡീ. ഡി.എം.ഒ ശ്രീദേവിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഇതോടൊപ്പം വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലുകളും പരിശോധിച്ചു. പലയിടത്തും ശുചിത്വക്കുറവ് കണ്ടെത്തുകയും ഉറവിട മാലിന്യ സംസ്കരണത്തിന് നിർദേശം നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം വിദ്യാർഥികളിൽനിന്നും ശേഖരിച്ച സ്രവം ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. EC KALA 1 HEALTH കുസാറ്റ് പരിസരത്തെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.