blurb പ്രവൃത്തികൾ ഇന്നുമുതൽ ആരംഭിക്കും കൊച്ചി: നഗരത്തിൽ വെള്ളക്കെട്ടിനും ദുരിതങ്ങൾക്കും വലിയ കാരണമായ തേവര-പേരണ്ടൂർ കനാലിലെ ചളി നീക്കുന്നതിന് കൊച്ചി കോർപറേഷൻ നെടുമ്പാശേരി എയർപോർട്ട് അതോറിറ്റിയുടെ (സിയാൽ) സഹായം തേടി. കനാലിലെ ചെളി കോരുന്നതിനായി ആധുനിക യന്ത്രം നൽകാൻ സിയാൽ സമ്മതം അറിയിച്ചതായി മേയർ എം. അനിൽകുമാർ കൗൺസിലിനെ അറിയിച്ചു. ഈ യന്ത്രം ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ കനാൽ വൃത്തിയാക്കുന്നതിനുള്ള ചുമതല ജലസേചന വകുപ്പിനെ ഏൽപിച്ചതായി അദ്ദേഹം പറഞ്ഞു. പ്രവൃത്തികൾ വ്യാഴാഴ്ച തന്നെ ആരംഭിക്കും. നഗരത്തിലും പശ്ചിമകൊച്ചി ഭാഗത്തും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ട് കൗൺസിലിൽ പ്രധാന ചർച്ചാവിഷയമായി. ഓപ്പറേഷൻ ബ്രേക് ത്രൂ ഉൾപ്പെടെ പദ്ധതികൾക്കായി കോടികൾ ചെലവഴിച്ചിട്ടും വെള്ളക്കെട്ട് തുടരുകയാണെന്ന് കൗൺസിലർമാർ കുറ്റപ്പെടുത്തി. മഴക്കാലപൂർവ ശുചീകരണ ഭാഗമായി ഇത്തവണ കാനകൾ കോരാൻ കഴിഞ്ഞിട്ടില്ലെന്ന് മേയർ സമ്മതിച്ചു. ഫെബ്രുവരിയിൽ തന്നെ കൗൺസിൽ അനുമതി നൽകിയെങ്കിലും പ്രതീക്ഷിച്ച തരത്തിൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതേസമയം 2021ൽ മാർച്ചിൽ തന്നെ തോടുകളിലെയും കനാലുകളിലെയും ചെളി കോരിയിരുന്നു. ഇത്തവണ കാനകളും ചെറുതോടുകളും വൃത്തിയാക്കി. മേയ് ആദ്യ ആഴ്ചയിൽ വലിയ കനാലുകളിലെ ചെളി കോരാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അന്നു തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നതിനാൽ പദ്ധതി അപ്പാടേ പാളിയെന്ന് മേയർ പറഞ്ഞു. അസാധാരണ മഴയാണ് ഇത്തവണ പെയ്തത്. വേലിയേറ്റ സമയത്ത് നാലു മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ നിസ്സഹായരായി കണ്ടു നിൽക്കാനേ കഴിയൂ. നഗരവിഷയങ്ങളിൽ പ്രതിബദ്ധതയോടെ ഇടപെടുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന് നന്ദിപറഞ്ഞ മേയർ കോടതി നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. ബി.ജെ.പിയുടെ പുതിയ കൗൺസിലറായ പത്മജ എസ്. മേനോൻ സത്യപ്രതിജ്ഞ ചെയ്തു. leadable
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.