മത്സ്യത്തൊഴിലാളികളോടുള്ള ദ്രോഹം അവസാനിപ്പിക്കണം

പറവൂർ: മത്സ്യത്തൊഴിലാളികളോട് ഇടതു സർക്കാർ പുലർത്തുന്ന അവഗണന അവസാനിപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) ചിറ്റാറ്റുകര മേഖല പ്രവർത്തക യോഗം ആവശ്യപ്പെട്ടു. കെ.കെ. അബ്ദുല്ലയുടെ അധ്യക്ഷതയിൽ യോഗം മുസ്​ലിംലീഗ് ജില്ല വർക്കിങ് കമ്മിറ്റി അംഗം വി.എം. കാസിം ഉദ്ഘാടനം ചെയ്തു. ലീഗ് പറവൂർ നിയോജക മണ്ഡലം സെക്രട്ടറി കെ.എ. അബ്ദുൽ കരീം, എം.ബി. സലിം, സി.എ. അഫ്സൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. അബ്ദുല്ല (പ്രസി), എൻ.ആർ. ഗോപാലകൃഷ്ണൻ, പി.എം. മനാഫ് (വൈസ്​ പ്രസി), എം.ബി. സലിം (സെക്ര), കെ.എ. നൗഷാദ്, കെ.കെ. ഷെഫീഖ് (ജോ. സെക്ര), വി.എൻ. സിദ്ദീഖ്​ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.