കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച എൻ.സി.പി, എൻ.വൈ.സി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ലക്ഷദ്വീപ് പൊലീസ്. തോക്കുയർത്തി മുന്നിലെത്തിയ പൊലീസ് പ്രവർത്തകരെ ബലമായി പിടികൂടുകയായിരുന്നു. കവരത്തിയിലെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെ നേതാക്കളെ കരുതൽ തടങ്കലിലാക്കി. തുടർന്ന്, സെക്രട്ടേറിയറ്റിന് മുന്നിലെത്തി പ്രതിഷേധിച്ച പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം നടത്തുമെന്ന് പൊലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. ഇതോടെ പ്രതിഷേധത്തിന് മുന്നോടിയായി എൻ.സി.പി കവരത്തി പ്രസിഡൻറ് ടി.പി. അബ്ദുൽ റസാഖ്, പഞ്ചായത്ത് അംഗം നിസാമുദ്ദീൻ, എൻ.വൈ.സി ദേശീയ സെക്രട്ടറി സബീബുൽ ആലം, ലക്ഷദ്വീപ് പ്രസിഡൻറ് ജി.എസ്. മുഹമ്മദ് ഷാഫി, കവരത്തി പഞ്ചായത്ത് വൈസ് ചെയർപേഴ്സൻ നസീർ, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. മുഹ്സിൻ എന്നിവരെയാണ് കരുതൽ തടങ്കലിലെടുത്ത് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റിൽ പ്രതിഷേധത്തിനെത്തിയ പ്രവർത്തകർ കലക്ടറെത്തിയപ്പോൾ വാഹനത്തിന് മുന്നിൽ പ്രതിഷേധിച്ചു. ഇതോടെ പൊലീസ് സ്ഥലത്തെത്തി. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ തോക്ക് ഉയർത്തി ഭീഷണിപ്പെടുത്തി പ്രവർത്തകരെ പിടികൂടി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.