അങ്കമാലി: 12 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന അന്തര്‍ദേശീയ സമ്മേളനത്തിന് (ഐ സ്മാർട്ട്) അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജില്‍ തുടക്കമായി. തായ്ലന്ഡ് കിങ് മോങ്കുണ്ട് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയുമായി സഹകരിച്ച് മൂന്ന് ദിവസങ്ങളിലാണ് സമ്മേളനം. കേരള സാങ്കേതിക സര്‍വകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. പി.ആര്‍. ഷാലിജ് ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് കോളജ് ചെയര്‍മാന്‍ പി.ആര്‍. ഷിമിത്ത് അധ്യക്ഷത വഹിച്ചു. 150ലേറെ ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കിങ് മോങ്കുണ്ട് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് ഡോ. എസ്. മാലിനി, ഐ.ഐ.ടി കാണ്‍പൂര്‍ പ്രഫ. ഡോ. ബി. വിപിന്‍, എന്‍.ഐ.ടി പ്രഫ. ഡോ. ബേസില്‍ കുര്യച്ചന്‍, പ്രിന്‍സിപ്പല്‍ ഡോ. മനോജ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി. ഷീല, ഡീന്‍ ഡോ. പി.ആര്‍. മിനി, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഡോ. ആര്‍. സുമന്‍ലാല്‍, സെമിനാര്‍ കോഓഡിനേറ്റര്‍മാരായ ഡോ. സി.ആര്‍. രജീഷ്, ഡോ. മിഥുന്‍ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. EA ANKA 01 FISAT ഫിസാറ്റില്‍ ആരംഭിച്ച അന്തര്‍ദേശീയ സമ്മേളനം (ഐ സ്മാർട്ട്) കേരള സാങ്കേതിക സര്‍വകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. പി.ആര്‍. ഷാലിജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.