കൊച്ചി: ലോക പുകയില വിരുദ്ധ ദിനമായ മേയ് 31ന് ചാവറ കള്‍ചറല്‍ സെന്റര്‍, മെഡിലാബ്, ചാവറ മാട്രിമണി.കോം എന്നിവയുടെ ആഭിമുഖ്യത്തില്‍ ചാവറ പബ്ലിക് ലൈബ്രറിയില്‍ രാവിലെ 10.30ന് ചിത്രരചനാമത്സരം സംഘടിപ്പിക്കും. 'പുകയില നിശ്ശബ്ദ കൊലയാളി' എന്ന വിഷയത്തെ അധികരിച്ചാണ് ചിത്രം വരയ്ക്കേണ്ടത്. ക്രയോണ്‍സ്, വാട്ടര്‍ കളര്‍, പെന്‍സില്‍ ഏത് വേണമെങ്കിലും ഉപയോഗിക്കാം. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി വിദ്യാർഥികള്‍ക്ക് പങ്കെടുക്കാം. 9400068680 ഈ നമ്പറില്‍ വിളിച്ച് മേയ് 29ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് ചാവറ പബ്ലിക് ലൈബ്രറി സൗജന്യ അംഗത്വവും ആകര്‍ഷകസമ്മാനങ്ങളും നല്‍കുമെന്ന് ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.