കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ആക്ഷേപിച്ചും അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് സിറോ മലബാർ സഭ. മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന പ്രത്യേക വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കം യാഥാർഥ്യ ബോധമില്ലാത്തതും ചരിത്രത്തെ വിസ്മരിച്ചുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ അഴിമതിയെന്ന് ആക്ഷേപിക്കുന്ന പാര്‍ട്ടി നേതാവ് യാഥാർഥ്യം പഠിക്കണം. ക്രമക്കേടുകള്‍ കണ്ടെത്താനും ഉത്തരവാദികളെ ശിക്ഷിക്കാനും ശ്രമിക്കാതെ മാതൃകാപരമായി സേവനം ചെയ്യുന്ന വിദ്യാഭ്യാസ ഏജന്‍സികളെ ആക്ഷേപിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്. രാജ്യത്ത് സാര്‍വത്രിക വിദ്യാഭ്യാസം നല്‍കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടപ്പോള്‍, ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയും മാതൃക സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തവരാണ് ക്രൈസ്തവര്‍. ചരിത്രബോധവും നിയമാവബോധവുമില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പെരുമാറുന്നത് ആശാവഹമല്ലെന്നും സഭ പബ്ലിക് അഫയേഴ്സ് കമീഷന്‍ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.