ആലപ്പുഴ: പകര്‍ച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വർഗീസ് അറിയിച്ചു. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളാണ് മിക്കവരിലും കാണുന്നത്. ചെറിയ ശതമാനം പേര്‍ക്ക് പനി ഗുരുതരമായി ന്യുമോണിയ ആകാനുള്ള സാധ്യതയുമുണ്ട്. മറ്റുപനികളെ അപേക്ഷിച്ച് ആശുപത്രി വാസം കൂടാന്‍ ഇടയുള്ളതിനാല്‍ ലക്ഷണങ്ങള്‍ അവഗണിക്കാതെ തുടക്കത്തിൽ ശ്രദ്ധിക്കണം.
കുട്ടികള്‍, ഗര്‍ഭിണികള്‍ മുതിര്‍ന്നവര്‍, പ്രമേഹം, രക്തസമ്മര്‍ദം, വൃക്കരോഗം തുടങ്ങി മറ്റു രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്ക് പനി ഗുരുതരമാക്കാന്‍ ഇടയുണ്ട്. പ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി സ്വീകരിക്കുക. രോഗലക്ഷണമുള്ളവർ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫിസുകള്‍, മറ്റു തൊഴില്‍സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകരുത്.
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക. ധാരാളം വെള്ളം കുടിക്കുക. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്ന് കഴിക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ഡി.എം.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.