ഓ​ട്ടോ​കാ​സ്റ്റി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സോ​ളാ​ർ പാ​ന​ലു​ക​ൾ

രണ്ടു വർഷമായിട്ടും പ്രവർത്തനസജ്ജമാകാതെ ഓട്ടോകാസ്റ്റിലെ സൗരോർജ നിലയം

ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഓ​ട്ടോ​കാ​സ്റ്റി​ൽ സ്ഥാ​പി​ച്ച സോ​ള​ർ പാ​ന​ലു​ക​ൾ ര​ണ്ട്​ വ​ർ​ഷ​മാ​യി​ട്ടും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​ല്ല. ന​ഷ്ട​ത്തി​ൽ നി​ന്ന്​ ക​ര​ക​യ​റാ​ൻ സ്ഥാ​പ​നം കി​ണ​ഞ്ഞ്​ പ​​രി​ശ്ര​മി​ക്ക​വെ​യാ​ണ്​ അ​തി​ന്​ ആ​ക്കം​പ​ക​രാ​നാ​യി സ്ഥാ​പി​ച്ച സോ​ള​ർ പാ​ന​ലു​ക​ൾ പ്ര​യോ​ജ​ന​പെ​ടാ​തെ കി​ട​ക്കു​ന്ന​ത്.

പ്ര​തി​ദി​നം ഏ​ക​ദേ​ശം 8,000 യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള​തും, വൈ​ദ്യു​തി ബി​ല്ലി​ൽ പ്ര​തി​മാ​സം 10 ല​ക്ഷം രൂ​പ ലാ​ഭി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​മാ​ണ്​ സോ​ള​ർ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. ഇ​ത്​ സ്ഥാ​പി​ക്കാ​ൻ ഇ​ൻ​കെ​ൽ എ​ന്ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തെ​യാ​ണ്​ ഏ​ൽ​പി​ച്ച​ത്. അ​വ​രു​ടെ അ​നാ​സ്ഥ​യാ​ണ് ര​ണ്ട്​ വ​ർ​ഷ​മാ​യി​ട്ടും ഉ​ൽ​പാ​ദ​നം തു​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​തി​ന്​ കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ്​ ഓ​ട്ടോ​കാ​സ്റ്റ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഓ​ട്ടോ കാ​സ്റ്റ്​ മാ​നേ​ജ്​ മെ​ന്‍റി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​ക​ളാ​ണ്​ സ്ഥാ​പ​നം ഇ​പ്പോ​ഴും ന​ഷ്ട​ത്തി​ൽ കി​ട​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ ആ​രോ​പി​ക്കു​ന്നു. 10.33 കോ​ടി രൂ​പ ചെ​ല​വി​ട്ടു നി​ർ​മി​ച്ച ര​ണ്ട്​ മെ​ഗാ​വാ​ട്​ സൗ​രോ​ർ​ജ നി​ല​യം 2024 ജ​നു​വ​രി 19നാ​ണു മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. നി​ല​യ​ത്തി​ലെ സോ​ള​ർ പാ​ന​ലു​ക​ൾ ഇ​തി​ന​കം ത​ക​രാ​റി​ലാ​കു​ക​യും ചെ​യ്തു.

ഇ​ൻ​കെ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 8.5 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത്​ 5000 പാ​ന​ലു​ക​ളാ​ണ്​ സ്ഥാ​പി​ച്ച​ത്. ഇ​ൻ​കെ​ലി​നു പ​ണം പൂ​ർ​ണ​മാ​യി ന​ൽ​കാ​ത്ത​തി​നാ​ൽ നി​ല​യ​ത്തി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണം വൈ​കി​യാ​ണു സ​ജ്ജ​മാ​ക്കി​യ​ത്. കെ.​എ​സ്.​ഇ.​ബി​യു​ടെ ഗ്രി​ഡ് ക​ണ​ക്ടി​വി​റ്റി കി​ട്ടാ​ത്ത​തി​നാ​ൽ ഒ​രു വ​ർ​ഷ​ത്തോ​ളം സൗ​രോ​ർ​ജ നി​ല​യ​ത്തി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കാ​നാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ​വ​ർ​ഷം ഗ്രി​ഡ് ക​ണ​ക്ടി​വി​റ്റി ല​ഭി​ച്ച​പ്പോ​ഴേ​ക്കും സോ​ള​ർ പാ​ന​ലു​ക​ളും കേ​ബി​ളു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. നി​ല​വി​ൽ ഇ​ൻ​കെ​ൽ ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യാ​ണ്. ഉ​ട​ൻ ത​ന്നെ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​മെ​ന്നാ​ണ്​ ഇ​ൻ​കെ​ൽ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. സോ​ള​ർ പാ​ന​ലു​ക​ൾ ഓ​ട്ടോ​കാ​സ്റ്റി​ൽ എ​ത്തി​ച്ചു ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് അ​വ സ്ഥാ​പി​ച്ച​ത്. തു​ട​ർ​ന്നു ട്രാ​ൻ​സ്ഫോ​മ​ർ സൗ​ക​ര്യം സ​ജ്ജ​മാ​ക്കി ഉ​ദ്ഘാ​ട​നം ന​ട​ത്താ​നും സ​മ​യ​മെ​ടു​ത്തു.

പാ​ന​ലു​ക​ൾ​ക്ക് ഇ​പ്പോ​ൾ അ​ഞ്ചു വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മാ​യി. ഇ​താ​ണു പാ​ന​ലു​ക​ളും കേ​ബി​ളു​ക​ളും കേ​ടാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​പ്പോ​ൾ ധ്രു​ത​ഗ​തി​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​ൻ​കെ​ൽ മ​റി​ച്ച്​ കോ​ൺ​ട്രാ​ക്ട്​ ന​ൽ​ക​കു​ക​യും അ​വ​ർ ജോ​ലി ചെ​യ്യാ​തെ ഉ​പേ​ക്ഷി​ച്ച്​ പോ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ ഇ​ൻ​കെ​ൽ പു​തി​യ കോ​ൺ​ട്രാ​ക്ട്​ ന​ൽ​കി അ​വ​രാ​ണ്​ അ​വ​ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ൾ ചെ​യ്തു​വ​രു​ന്ന​തെ​ന്ന​റി​യു​ന്നു. കേ​ടു​വ​ന്ന പാ​ന​ലു​ക​ളും മാ​റി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ൻ​കെ​ൽ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പാ​ന​ലു​ക​ളാ​ണ്​ സ്ഥാ​പി​ച്ച​തെ​ന്ന ആ​ക്ഷേ​പ​വു​മു​യ​രു​ന്നു. 

ഇൻകെൽ ഇതുവരെ സോളാർ പ്ലാന്‍റ് ഓട്ടോകാസ്റ്റിന് കൈമാറിയിട്ടില്ല –അലക്സ്

കണ്ണമല പൊതുമേഖല സ്ഥാപനമായ ഇൻകെലിനെയാണ് സൗരോർജ നിലയം സ്ഥാപിക്കാൻ ചുമതലപെടുത്തിയതെന്നും ഓട്ടോകാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല മാധ്യമത്തോട് പറഞ്ഞു.

ഇൻകെൽ ഇതുവരെ പ്ലാന്‍റ് ഓട്ടോകാസ്റ്റിന് കൈമാറിയിട്ടില്ല. 100 ശതമാനം ഉൽപാദനം തുടങ്ങി പ്ലാന്‍റ് കൈമാറികഴിഞ്ഞാൽ മുന്നുവർഷം അതിന്‍റെ അറ്റകുറ്റപ്പണിയുടെ ചുമതലയും അവർക്കാണ്.

പ്ലാന്‍റ് കൈമാറാത്തതിനാൽ അവർക്ക് അവസാന ഗഡു തുകയും നൽകിയിട്ടില്ല. സൗരോർജ നിലയം സ്ഥാപിക്കുന്നതിനുള്ള 10.33 കോടി രൂപ വായ്പ ഇനത്തിൽ ലഭിച്ചതല്ല. സർക്കാർ പ്രത്യേക ഫണ്ട് അനുവദിച്ചതാണ്. പദ്ധതി വൈകുന്തോറും വൈദ്യൂതി ചാർജ് ഇനത്തിൽ ഓട്ടോകാസ്റ്റിന് നഷ്ടമുണ്ടാകുന്നുണ്ട്. ഓട്ടോകാസ്റ്റ് ഇപ്പോൾ നഷ്ടത്തിൽ നിന്ന് കരകയറി വരികയാണെന്നും ലാഭത്തിലാക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും അലക്സ് കണ്ണമല പറഞ്ഞു.

Tags:    
News Summary - The solar power plant in Autocast has not been operational for two years.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.