representational image
Posted On
date_range Updated On
date_range വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
മാന്നാർ: വിദ്യാർഥിനിയെ നടുറോഡിൽ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ഉളിയങ്കോട് നാലു സെന്റ് കോളനിയിൽ അജിഗോപാലിനെയാണ്(39) മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം മാന്നാർ സ്റ്റോർ ജങ്ഷനിൽനിന്ന് ബസ്സ്റ്റാൻഡിലേക്ക് നടന്നു പോയ വിദ്യാർഥിനിയെയാണ് ആക്രമിച്ചത്. പെൺകുട്ടി തന്റെ പിതാവിനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസിനെ വിളിക്കുകയും ചെയ്തു. 2015ൽ ഭാര്യ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.