കോ​ൺ​ഗ്ര​സ് കാ​യം​കു​ള​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധം പ്രകടനം

കാ​യം​കു​ള​ത്ത് സം​ഘ​ർ​ഷം: 81 എ​സ്.​എ​ഫ്.​ഐ​ക്കാ​ർ​ക്കെ​തി​രെ കേ​സ്; നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

​കാ​യം​കു​ളം: എം.​എ​സ്.​എം കോ​ള​ജ് യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ത്തു​ട​ർ​ന്ന് കാ​യം​കു​ള​ത്ത് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ 81 എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്. നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഓ​ഫി​സി​ന് മു​ന്നി​ൽ​വെ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ​യും പൊ​ലീ​സി​നെ​യും ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി. എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​യ അ​ര​വി​ന്ദ് രാ​ജ്, ആ​ഷി​ക്, മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദ്, അ​മ​ൽ എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ 10 കെ.​എ​സ്.​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

​വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ന​ഗ​ര​ത്തി​ൽ അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ന് മു​ൻ​വ​ശ​ത്തു​വെ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീം ചീ​രാ​മ​ത്തി​നെ (34) ആ​ക്ര​മി​ച്ച കേ​സി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 10 പേ​ര​ട​ക്കം 31 എ​സ്.​എ​ഫ്.​ഐ-​ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. എ​സ്.​എ​ഫ്.​ഐ നേ​താ​ക്ക​ളാ​യ അ​ൽ അ​മീ​ൻ, അ​ൽ സ​ഫാ​ൻ, കാ​ശി നാ​ഥ് എ​ന്നി​വ​രാ​ണ് മു​ഖ്യ പ്ര​തി​ക​ൾ.

കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​തി​നി​ടെ​യു​ള്ള ക​ല്ലേ​റി​ൽ രാ​മ​ങ്ക​രി സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ജോ​ൺ, കാ​യം​കു​ളം ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ർ അ​നൂ​പ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ക​ല്ലേ​റി​ൽ ട്രാ​ഫി​ക് പൊ​ലീ​സി​ന്റെ ബൊ​ലേ​റോ ജീ​പ്പി​ന്റെ ഗ്ലാ​സും ത​ക​ർ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 50 എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പൊ​തു​മു​ത​ൽ ന​ശീ​ക​ര​ണ നി​രോ​ധ​ന നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​യാ​യ വൈ​ഷ്ണ​വി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്-​കെ.​എ​സ്‌.​യു പ്ര​വ​ർ​ത്ത​ക​രാ​യ ​ഷ​മീം, ​ഹ​ഫീ​സ്, ​ഫ​സ​ൽ,​ അ​സ്‌​ലം, ​ഏ​യ്ഞ്ച​ൽ മേ​രി ജാ​ക്സ​ൺ എ​ന്നി​വ​രും ​ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ച് പേ​രു​മാ​ണ് പ്ര​തി​ക​ൾ.

Tags:    
News Summary - case against sfi activists on kayamkulam clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.