ആദിക്കാട്ടുകുളങ്ങര അമ്മൻകോവിൽ ജങ്ഷന് സമീപം
ഉണങ്ങിനിൽക്കുന്ന മരം
കെ.പി റോഡിൽ അപകടഭീതിയുയർത്തി ഉണങ്ങിയമരം
ചാരുംമൂട്: കെ.പി റോഡിൽ ആദിക്കാട്ടുകുളങ്ങര അമ്മൻകോവിൽ ജങ്ഷന് സമീപം ഉണങ്ങിനിൽക്കുന്ന വലിയ മരം യാത്രക്കാർക്കും പ്രദേശവാസികൾക്കും ഭീഷണിയാകുന്നു.
ദിവസേന നുറുകണക്കിന് വാഹനങ്ങൾ പോകുകയും നിരവധി സ്കൂൾ കുട്ടികളും മദ്റസ വിദ്യാർഥികളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന റോഡരികിലാണ് ഏത് സമയത്തും നിലംപതിക്കാവുന്ന നിലയിൽ മരം നിൽക്കുന്നത്.
തിരക്കേറിയ റോഡിന് സമീപമായതിനാൽ മരം കടപുഴകി വീണാൽ വൻ ദുരന്തത്തിന് സാധ്യതയേറെയാണ്. മരത്തിന് സമീപം 11 കെ.വി വൈദ്യുതി ലൈനടക്കം കടന്നുപോകുന്നത് അപകടഭീഷണി ഇരട്ടിയാക്കുന്നു. വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ ശിഖരങ്ങൾ നേരത്തെ വെട്ടിമാറ്റിയെങ്കിലും തടി മുറിച്ചില്ല. ഇതിനാൽ ചുവടുഭാഗം ഉണങ്ങിയ നിലയിൽ തുടരുകയാണ്.
അപകടം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിനു പകരം, അതിന് മുമ്പുതന്നെ മരം മുറിച്ചുമാറ്റി യാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.