നിവേദ് വി. പണിക്കർ
ഓപണ്‍ റോർബാള് ചാമ്പ്യന്‍ഷിപ്പില്‍ അഭിമാനമായി നിവേദ് വി. പണിക്കര്‍
ആലപ്പുഴ: അന്താരാഷ്ട്ര ഓപണ്‍ റോർബാള് ചാമ്പ്യന്‍ഷിപ്പില്‍ ശ്രിലങ്കക്കെതിരെ മികച്ച വിജയം നേടിയ ഇന്ത്യന്‍ ടീമില്‍ അഭിമാനമായി മലയാളി വിദ്യാര്‍ഥി ആലപ്പുഴ സ്വദേശി നിവേദ് വി. പണിക്കരും.
ആണ്‍കുട്ടികളുടെ സബ്ജൂനിയര് വിഭാഗത്തിലാണ് നിവേദ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം വിജയിച്ചത്. പന്ത്രണ്ടംഗ സബ്ജൂനിയിര് ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍നിന്ന് നിവേദിന് മാത്രമാണ് പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
ചേര്‍ത്തല പട്ടണക്കാട് പുതിയേടത്ത് വിനോദ് രാമപണിക്കരുടെയും നിഖിതയുടെയും മകനായ നിവേദ്, പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള അവസരം ലഭിച്ചത് നിവേദിന്റെ കായികരംഗത്തെ ശ്രദ്ധേയ നേട്ടമായാണ് രക്ഷകര്‍ത്താക്കളും അധ്യാപകരും കാണുന്നത്.
മൂന്നുവര്‍ഷമായി ആലപ്പുഴ ജില്ലയില്‍നിന്ന് തുടര്‍ച്ചയായി സബ് ജുനിയര്‍ വിഭാഗത്തില്‍ വിജയിയായ നിവേദ് കേരള റിജനല് റോളര്‍ സ്കേറ്റിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കിയിരുന്നു.
കോഴിക്കോട്ട് നടന്ന സി.ഐ.എസ്.സി.ഐ കേരള റീജൻ റോളര്‍ സ്കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ റോഡ് 1500 മീറ്ററില്‍ (അണ്ടര്‍ 11) രണ്ടാം സ്ഥാനം നേടിയിരുന്നു.
തിരുച്ചിറപ്പള്ളിയില്‍ നടന്ന 15ാമത് ദേശീയ മിനി റോർബാള് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാംസ്ഥാനം നേടിയ കേരള ടീമിലും നിവേദ് അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.