കല്യാൺ ജൂവലേഴ്സ് ഉടമ ടി.എസ്. കല്യാണരാമൻ, കല്യാൺ സിൽക്സ് ഉടമ ടി.എസ്. പട്ടാഭിരാമൻ, ജി. സുധാകരൻ എം.എൽ.എ എന്നിവർ ആലപ്പുഴയിൽ നടന്ന ബ്രാഹ്മണ സഭ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ

ആലപ്പുഴയിൽ പറന്നിറങ്ങി കല്യാൺ സഹോദരങ്ങൾ

ആലപ്പുഴ: കേരള ബ്രാഹ്മണ സഭയുടെ ‘കലാഞ്ജലി 2026’ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ ആലപ്പുഴയിൽ പറന്നിറങ്ങി കല്യാൺ ജുവലേഴ്സ് ഉടമ ടി.എസ്. കല്യാണരാമനും കല്യാൺ സിൽക്സ് ഉടമ ടി.എസ്. പട്ടാഭിരാമനും. ആലപ്പുഴ നഗരത്തിലെ സ്വകാര്യഹോട്ടൽ പരിസരത്ത് ഹെലികോപ്റ്ററിലെത്തിയ ഇരുവരേയും കലാഞ്ജലി-2026 ഭാരവാഹികളും ബ്രാഹ്മണസഭ ആലപ്പുഴ യുവജനസമാജ് സെക്രട്ടറി വിഘ്നേഷും ചേർന്ന് സ്വീകരിച്ചു.

തുടർന്ന് കലോത്സവവേദിയിൽ ചേർന്ന സമ്മേളനത്തിൽ ഇരുവരും ആശംസകൾ അർപ്പിച്ചു. സമൂഹാംഗങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള വലിയ തീരുമാനമായിരുന്നു കലോത്സവമെന്ന് ടി.എസ്. കല്യാണരാമന് അഭിപ്രായപ്പെട്ടു. കലോത്സവങ്ങിൽ പങ്കെടുക്കുന്നത് സഭാകമ്പം ഒഴിവാക്കുമെന്ന് ടി.എസ്. പട്ടാഭിരാമനും പറഞ്ഞു.

ഇരുവർക്കും കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേഷ് ഉപഹാരം സമ്മാനിച്ചു. ജി. സുധാകരൻ എം.എൽ.എ, ബ്രാഹ്മണസഭ തൃശൂർ ജില്ല സെക്രട്ടറി ഡി. മൂർത്തി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Kalyan brothers land in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.