സ്കൂ​ൾ സ​ഹ​പാ​ഠി വേ​ണു​ക്കു​ട്ട​ന്‍റെ വീ​ട്ടി​ൽ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ത്തി​യ​പ്പോ​ൾ

നഷ്ട്ടപ്പെടുത്താത്ത സൗഹൃദം; സ്കൂൾ പഠന കാലത്തെ സതീർഥ്യനെ കാണാൻ മന്ത്രി ര​മേ​ശ് ചെന്നിത്തല വീട്ടിലെത്തി

ചെങ്ങന്നൂർ: ഒന്നിച്ച് ഒരേ ബെഞ്ചിലിരുന്ന് പഠിച്ച കൂട്ടുകാരനെ കാണാൻ വർഷങ്ങൾക്കുശേഷം ആഭ്യന്തരമന്ത്രി. ചെന്നിത്തല മഹാത്മാ ഹൈസ്കൂളിലെ വിദ്യാഭ്യാസ കാലത്ത് ഒപ്പം പഠിച്ചിരുന്ന മാന്നാർ കുരട്ടിശ്ശേരി വിഷവർശ്ശേരിക്കര വി.എസ്. നിവാസിൽ വേണുക്കുട്ടനെയാണ് രമേശ് ചെന്നിത്തല വീട്ടിലെത്തി സന്ദർശിച്ചത്.

കടപ്ര പഞ്ചായത്ത് ആരോഗ്യ സ്പർശത്തിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു മന്ത്രിയുടെ സന്ദർശനം. ജില്ല സഹകരണ ബാങ്കിന്‍റെ മാന്നാർ ശാഖയിലെ കലക്ഷൻ ഏജന്റായിരുന്ന വേണുക്കുട്ടൻ രണ്ട് വർഷം മുമ്പാണ് വിരമിച്ചത്. പഴയ കൂട്ടുകാരൻ ശാരീരിക അവശതകളുമായി കഴിയുകയാണെന്നറിഞ്ഞതിനെ തുടർന്നാണ് മന്ത്രി കാണാനെത്തിയത്.

പഠന കാലത്ത് വേണുക്കുട്ടന്റെ വീട്ടിലെത്തിയിട്ടുണ്ടെങ്കിലും എം.എൽ.എയും മന്ത്രിയുമായ ശേഷം ആദ്യമായാണ് രമേശ് ചെന്നിത്തല വരുന്നത്. വേണുക്കുട്ടനോടും ഭാര്യ സാവിത്രിയോടും ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി കുറച്ചുസമയം വീട്ടിൽ ചെലവഴിച്ചു. കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് അനിൽ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ഹസീന സലാം, പ്രദീപ് ശാന്തി സദൻ, മുൻ ഗ്രാമപഞ്ചായത്തംഗം എം.പി. കല്ല്യാണ കൃഷ്ണൻ, ഷംഷാദ് ചക്കുളത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. 

Tags:    
News Summary - Minister Ramesh Chennithala visits school friend home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.