കായംകുളം കോൺഗ്രസ് ഓഫിസിലെ ഓണാഘോഷത്തിൽ പങ്കാളിയായ യു. പ്രതിഭ എം.എൽ.എയുടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഒപ്പമുള്ള സെൽഫി
കായംകുളം: കോൺഗ്രസ് ഓഫിസിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഓണാഘോഷത്തിൽ അപ്രതീക്ഷിത അതിഥിയായി സി.പി.എം ജില്ല കമ്മിറ്റി അംഗം യു. പ്രതിഭ എം.എൽ.എ. ചൊവ്വാഴ്ച വൈകീട്ട് ഗെസ്റ്റ് ഹൗസിലേക്ക് എം.എൽ.എ എത്തിയപ്പോഴാണ് ഇതിന് മുന്നിലെ കോൺഗ്രസ് ഓഫിസിൽനിന്ന് ക്ഷണം എത്തിയത്.
ഒട്ടുംമടിക്കാതെ എം.എൽ.എ എത്തിയപ്പോൾ യൂത്ത് കോൺഗ്രസുകാർക്കും സന്തോഷം. കോൺഗ്രസ് േബ്ലാക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അരിത ബാബു, ജനറൽ സെക്രട്ടറി വിശാഖ് പത്തിയൂർ, ബ്ലോക്ക് പ്രസിഡന്റ് അഫ്സൽ പ്ലാമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഭയെ വരവേറ്റു. ഒന്നിച്ചൊരു സെൽഫിക്കും പോസ് ചെയ്തായിരുന്നു മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.