വാക്സിനേഷൻ കേന്ദ്രത്തിൽ സംഘർഷാവസ്​ഥ

തുറവൂർ: പള്ളിത്തോട് പബ്ലിക് ഹെൽത്ത് സെൻററിലെ വാക്സിനേഷൻ കേന്ദ്രത്തിൽ സംഘർഷാവസ്​ഥ.സംഘർഷത്തിലേക്ക്. ആരോഗ്യവകുപ്പി​െൻറ നിർദേശപ്രകാരം ഓരോ വാർഡിൽനിന്ന്​ ഓരോ ആശ വർക്കർമാരും 10 പേരെ വിധം ആശുപത്രിയിൽ വാക്സിനേഷന് എത്തിക്കണം.

അതുപ്രകാരം ഓരോ വാർഡിൽനിന്നും 10പേരെ നിർദേശിക്കുകയും ചെയ്തു .എന്നാൽ, ചൊവ്വാഴ​്​ച പോർട്ടലിൽ രജിസ്​റ്റർ ചെയ്യാതെ മറ്റ് ആളുകൾ ആശുപത്രിയിലേക്ക് എത്തിയതോടുകൂടിയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. നിയന്ത്രണമില്ലാതെ വാക്സിനേഷന് ടോക്കൺ നൽകുകയും എന്നാൽ വാർഡുകളിൽനിന്ന് എത്തിയവർക്ക് ലഭിക്കാതെവന്നതോടുകൂടിയാണ് സംഘർഷഭരിതമായ അന്തരീക്ഷം ഉണ്ടായത്. ചൊവ്വാഴ​്​ച ആകെ 80 ഡോസ് വാക്സിനാണ് പള്ളിത്തോട് പി.എച്ച്.സിയിൽ എത്തിയത്.

എന്നാൽ, ഇരുനൂറിലധികം ആളുകൾ ആശുപത്രിയിലെത്തി. ഉച്ചയോടുകൂടി വാക്സിനേഷനുവേണ്ടി എത്തിയ മുഴുവൻ പേരെയും പൊലീസെത്തി പിരിച്ചുവിട്ടു.

Tags:    
News Summary - Tensions at the vaccination center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.