ആ​ർ. ശ്രീ​ഹ​രി

കളിക്കൂട്ടുകാർ പരിശീലിപ്പിച്ചു; ജാവലിനിൽ ശ്രീഹരിക്ക് സ്വർണം

ആലപ്പുഴ: കളിക്കൂട്ടുകാരായ പ്ലസ്ടു വിദ്യാർഥികളുടെ പരിശീലനത്തിൽ കന്നിയങ്കത്തിനിറങ്ങിയ ആർ. ശ്രീഹരിക്ക് സ്വർണം. 38.02 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. മുഹമ്മ മദർ തെരേസ സ്കൂൾ ഗ്രൗണ്ടിലെ മത്സരത്തിൽ ഒറ്റയേറിൽ തന്നെ ലക്ഷ്യം കണ്ടു.പരിശീലനം നേടിയിറങ്ങിയവരെ പിന്നിലാക്കി.

തണ്ണീർമുക്കം ഗവ. സ്‌കൂളിലെ പ്ലസ്‌ടുവിന് പഠിക്കുന്ന കൂട്ടുകാരായ എസ്. ശ്രീഹരിയും അഭിഷേകുമാണ് ജാവലിൻ എറിയാൻ പഠിപ്പിച്ചത്.മണ്ണഞ്ചേരി പൊന്നാട് പടിഞ്ഞാറേതറയിൽ കെ.എസ്.ഇ.ബി ജീവനക്കാരനായ റെജിമോന്‍റെയും കെ.എസ്.എഫ്.ഇ ജീവനക്കാരിയായ കവിതയുടെയും മകനാണ്. മുഹമ്മ എ.ബി.വി എച്ച്.എസ്.എസ് പ്ലസ്വൺ വിദ്യാർഥിയാണ്.

Tags:    
News Summary - Srihari wins gold in javelin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.