സു​ധീ​ഷി​നെ എ.​ഡി.​എം എ​സ്.​സ​ന്തോ​ഷ്​ കു​മാ​റി‍െൻറ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​ന്നു

തെരുവില്‍ ദുരിതമനുഭവിച്ച സുധീഷിന് സാമൂഹികനീതി വകുപ്പി‍െൻറ സാന്ത്വനം

ആലപ്പുഴ: കാലില്‍ പൊട്ടിയൊലിക്കുന്ന വ്രണവുമായി ആരോരുമില്ലാതെ തെരുവില്‍ കഴിഞ്ഞ ആലപ്പുഴ സ്വദേശി സുധീഷിന് സാമൂഹികനീതി വകുപ്പ് ചികിത്സയൊരുക്കി. ഏറെക്കാലമായി തോണ്ടൻകുളങ്ങരക്ക് സമീപം കടത്തിണ്ണയിലാണ് സുധീഷ് കഴിഞ്ഞിരുന്നത്. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ആരംഭിച്ച ലോട്ടറി വില്‍പനയില്‍നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ആശ്രയം.

കാലിലുണ്ടായ മുറിവ് പിന്നീട് വലിയ വ്രണമായി മാറുകയായിരുന്നു. ഓള്‍ ഡെവലപ്മെന്‍റ് റെസ്പോണ്‍സ് ഫോറം എന്ന സംഘടനയാണ് ജില്ല സാമൂഹികനീതി വകുപ്പിനെ വിവരമറിയിച്ചത്. വിഷയം കലക്ടർ വി.ആര്‍. കൃഷ്ണ തേജയുടെയും ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന്, ചികിത്സക്കായി സുധീഷിനെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

എ.ഡി.എം എസ്. സന്തോഷ് കുമാര്‍, ജില്ല സാമൂഹികനീതി ഓഫിസര്‍ എ.ഒ. അബീന്‍, എ.ഡി.ആര്‍.എഫ് കോഓഡിനേറ്റര്‍ പ്രേംസായി ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി. മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ യാത്രാമധ്യേ സുധീഷി‍െൻറ അസുഖ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

വാര്‍ഡ് കൗണ്‍സിലര്‍ മധു, എ.ഡി.ആര്‍.എഫ് രക്ഷാധികാരി സി. വിജയകുമാര്‍, അജിത് കുമാര്‍, ഹരീഷ്, അജീഷ്, സാമൂഹികപ്രവര്‍ത്തകരായ യദുകൃഷ്ണന്‍, സക്കറിയ, അമല്‍ എന്നിവരും സന്നിഹിതരായിരുന്നു. എ.ഡി.ആര്‍.എഫ് പാലിയേറ്റിവ് കോഓഡിനേറ്റര്‍ ലാലിയുടെ നേതൃത്വത്തിലെ സംഘമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുധീഷിനെ സഹായിക്കാനുള്ളത്.

Tags:    
News Summary - Social justice department condoles Sudheesh who suffered on the street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.