ആലപ്പുഴ: റേഷൻ തിരിമറി നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നില്ലെന്ന് ജില്ലതല വിജിലൻസ് കമ്മിറ്റിയിൽ വിമർശം. തിരിമറി നടത്തുന്ന പ്രതികൾ പിഴയടച്ച് രക്ഷപ്പെടുകയാണ്. ദേശീയ ഭക്ഷ്യഭദ്രത നിയമത്തിൽ കടുത്ത നടപടികൾ സ്വീകരിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും അത് നടപ്പാക്കുന്നില്ല. ഇതിനാൽ ഇത്തരം കേസുകൾ പൊലീസിന് കൈമാറണമെന്ന ആവശ്യവും ഉയർന്നു. അടുത്തിടെ സിവിൽ സപ്ലൈസ് പിടികൂടിയ ക്രമക്കേടുകളിൽ പ്രതികളായവർ രക്ഷപ്പെട്ട സാഹചര്യത്തിലാണ് വിമർശനമുയർന്നത്. വെളിച്ചെണ്ണയിൽ മായംചേർക്കുന്നത് തടയാനും ഉപയോഗിച്ച എണ്ണതന്നെ ഹോട്ടലുകളിൽ ഉപയോഗിക്കുന്നതിനെതിരെയും നടപടി വേണം. അംഗൻവാടികളിലൂടെ കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നും അംഗങ്ങൾ നിർദേശിച്ചു.
ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന പരിശോധന നടത്താൻ കമ്മിറ്റി തീരുമാനിച്ചു. പൊതുവിപണിയില്‍ പരിശോധന ശക്തമാക്കാനും ആര്.ഒ. പ്ലാന്റുകള്‍ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നിലവാരം പരിശോധിക്കണമെന്നും നിര്‍ദേശമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.