വളഞ്ഞ വഴി എസ്.എൻ കവല ജംഗ്ഷന് കിഴക്ക് ഗുരുകുലത്തിന് സമീപം അപകടത്തില്‍പ്പെട്ട ഓട്ടോ ടാക്സി
അമ്പലപ്പുഴ: നിയന്ത്രണംവിട്ട ഓട്ടോ ടാക്സി വൈദ്യുതി തൂൺ തകർത്ത് തോട്ടിൽ വീണു. വൻ ദുരന്തം ഒഴിവായി. ആറ് പേർക്ക് പരിക്ക്. വളഞ്ഞ വഴി എസ്.എൻ കവല ജംഗ്ഷന് കിഴക്ക് ഗുരുകുലത്തിന് സമീപമായിരുന്നു അപകടം.
കഞ്ഞിപ്പാടം ഭാഗത്തുനിന്ന് ദേശീയ പാതയിലേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് അന്തർസംസ്ഥാന തൊഴിലാളികളടക്കം ആറ് നിർമാണ തൊഴിലാളികളായിരുന്നു ഇതിലുണ്ടായിരുന്നത്. വൈദ്യുതി തൂണിലിടിച്ച് നിയന്ത്രണം തെറ്റിയ വാഹനം തോട്ടിലേക്ക് തല കീഴായി മറിയുകയായിരുന്നു. തലനാരിഴക്കാണ് തൊഴിലാളികൾ രക്ഷപെട്ടത്. നിസാര പരിക്കേറ്റ തൊഴിലാളികളെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കെ.എസ്.ഇ.ബി അധികൃതരെത്തി പ്രദേശത്തെ വൈദ്യുത ബന്ധം വിഛേദിച്ചു. അമ്പലപ്പുഴ പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.