പ്ര​തി അ​ന​ന്തു

അ​മ്മൂ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​ന് ഒ​മ്പ​തു വ​ർ​ഷം ത​ട​വും പി​ഴ​യും

ആ​ല​പ്പു​ഴ: അ​മ്മൂ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ചെ​റു​മ​ക​ന് ഒ​മ്പ​തു വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. ആ​ല​പ്പു​ഴ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ഒ​ന്ന് ജ​ഡ്ജി റോ​യി വ​ർ​ഗീ​സ് ആ​ണ് ശി​ക്ഷ പ്ര​സ്താ​വി​ച്ച​ത്.  പ​ട്ട​ണ​ക്കാ​ട് പു​തി​യ​കാ​വ് പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ൽ ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന ശാ​ന്ത​യെ (72) മ​ക​ളു​ടെ മ​ക​ൻ അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ അ​ക്ഷ​യ് നി​വാ​സി​ൽ അ​ന​ന്തു (26) വ്യാ​യാ​മ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഡം​ബ​ൽ ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

2019 ജൂ​ണി​ലാ​യി​രു​ന്നു സം​ഭ​വം. അ​ന​ന്തു ല​ഹ​രി വാ​ങ്ങാ​ൻ പ​ണം ചോ​ദി​ച്ച​ത് അ​മ്മൂ​മ്മ ന​ൽ​കാ​ത്ത വി​രോ​ധ​ത്തി​ലാ​ണ് ത​ല​ക്ക​ടി​ച്ച​ത്. സം​ഭ​വ ശേ​ഷം പ്ര​തി പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു. ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​തി​രു​ന്ന കേ​സ്സി​ൽ ശാ​സ്ത്രീ​യ തെ​ളി​വി​ന്‍റെ​യും മ​റ്റും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​റ്റ​കൃ​ത്യം തെ​ളി​ഞ്ഞ​ത്. പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​മൃ​ത രം​ഗ​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജി​ജി​ൻ ജോ​സ​ഫ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​ക​രി​ച്ച് കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ.​എ​സ്.​ഐ ബൈ​ജു, സീ​നി​യ​ർ സി.​പി.​ഒ കി​ഷോ​ർ ച​ന്ദ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അം​ബി​ക കൃ​ഷ്ണ​ൻ, അ​ഡ്വ. അ​ഖി​ലാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യി. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഗ​ണേ​ഷ് കു​മാ​ർ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പി​ച്ചു. 

Tags:    
News Summary - Young man who killed grandmother gets nine years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.