കുട്ടനാട്: പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസുകാരനായ പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 16 ല്‍ ഒമ്പത് അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്.
ഏറെ നാടകീയ സംഭവവികാസങ്ങളാണ് പ്രമേയം ചര്‍ച്ചക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. ബി.ജെ.പി അംഗം വിധു പ്രസാദും എല്‍.ഡി.എഫിലെ എന്‍.സി.പി അംഗം ലീന ജോഷിയും വിപ്പ് ലംഘിച്ച് പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു.
എല്‍.ഡി.എഫിലെ മറ്റ് അഞ്ച് അംഗങ്ങളും ഒരു സ്വതന്ത്രയും അമ്പിളി ടി. ജോസും ഹാജരായില്ല. സ്വതന്ത്രയുടെ പിന്തുണയോടെയാണ് നേരത്തേ യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചത്.
രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജി വെക്കണമെന്ന ധാരണയോടെയാണ് അമ്പിളി ടി. ജോസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടത്. എന്നാല്‍, ധാരണ പ്രകാരം കാലാവധി കഴിഞ്ഞിട്ടും രാജി വെക്കാത്തതിനെ തുടര്‍ന്നാണ് അവിശ്വാസം കൊണ്ടുവന്നത്.
അഞ്ചാം തീയതിയാണ് ഏഴ് യു.ഡി.എഫ് അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസ് വൈസ് പ്രസിഡന്റും കേരള കോണ്‍ഗ്രസ് പ്രതിനിധിയുമായ തങ്കച്ചന് വാഴേച്ചിറ വെളിയനാട് ബി.ഡി.ഒക്ക് നല്‍കിയത്. പ്രസിഡന്റ് പുറത്തായതോടെ താത്കാലിക ചുമതല വൈസ് പ്രസിഡന്റിന് നല്കി. 20 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാണ് ചട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.