ചേര്‍ത്തല: നഗരസഭ നേതൃത്വത്തില്‍ ഗവണ്‍മെൻറ് പോളിടെക്നിക്കിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് പ്ലാൻറില്‍ ഭക്ഷണ മെനു മാറ്റുന്നു. മുട്ട, മീന്‍ എന്നിവ ഭക്ഷണത്തില്‍ ഉൾപ്പെടുത്താന്‍ നഗരസഭ തീരുമാനിച്ചു. ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ചികിത്സയിലുള്ളവർ പ്രതിഷേധിച്ചിരുന്നു. ഭക്ഷണം കഴിക്കാതെ കളഞ്ഞായിരുന്നു പ്രതിഷേധം.
ഗുണനിലവാരമുള്ള ഭക്ഷണമാണ് വിതരണം ചെയ്തിരുന്നതെന്നും ചില രോഗികള്‍ ആസൂത്രിതമായുണ്ടാക്കിയതാണ് വിവാദമെന്നും നഗരസഭ ചെയര്മാന് വി.ടി. ജോസഫ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. പാഡ് പോലുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ടിടത്ത് നിക്ഷേപിക്കാതെ ഇവര്‍ സെൻററില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നഗരസഭ നല്കിവന്നിരുന്ന ഭക്ഷണ വിതരണം നിര്‍ത്തി. ഇതിെൻറ ഗുണനിലവാരത്തെ പറ്റിയും ജീവനക്കാര്‍ പരാതിയുയര്‍ത്തിയിരുന്നു. ഭക്ഷണത്തിെൻറ ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് ഭക്ഷണവിതരണം നിര്‍ത്തിയതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കടകള്‍ തുറക്കാതിരുന്ന സാഹചര്യത്തിലാണ് ഭക്ഷണം വിതരണം ചെയ്തിരുന്നതെന്നും ഇപ്പോള്‍ ആ സാഹചര്യം മാറിയതിനാലാണ് നിര്‍ത്തുന്നതെന്നും ചെയര്മാന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.