1991ൽ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം രാ​ജീ​വ് ഗാ​ന്ധി ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തി​യ​പ്പോ​ൾ എം. ​മു​ര​ളി അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ക്കു​ന്നു (ഫ​യ​ൽ ചി​ത്രം)

എം. ​മു​ര​ളി: നാ​ലു ത​വ​ണ എ​തി​രാ​ളി​ക​ളെ മു​ട്ടു​കു​ത്തി​ച്ച ജ​ന​കീ​യ മു​ഖം

ചെ​ങ്ങ​ന്നൂ​ർ: മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ നാ​ലു​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​തി​രാ​ളി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ജ​ന​കീ​യ മു​ഖ​മാ​ണ് അ​ന്ത​രി​ച്ച എം. ​മു​ര​ളി. 20 വ​ർ​ഷം മാ​വേ​ലി​ക്ക​ര എം.​എ​ൽ.​എ​യാ​യി​രു​ന്നു. വി​ക​സ​ന നാ​യ​ക​നെ​ന്ന നി​ല​യി​ൽ ജ​ന​കീ​യ​നാ​യ ജ​ന​പ്ര​തി​നി​ധി​യും രാ​ഷ്ട്രീ​യ​ക്കാ​ര​നു​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ക​സ്മി​ക വേ​ർ​പാ​ട് ഏ​വ​രി​ലും ഞെ​ട്ട​ലു​ള​വാ​ക്കി.

വ്യാ​ഴാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നാ​ണ് ചെ​ന്നി​ത്ത​ല ചെ​റു​കോ​ൽ വൈ​പ്പു​വി​ള​യി​ൽ​നി​ന്ന് തി​രു​വ​ന്ത​പു​ര​ത്തെ ജി.​ജി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​ദ്ദേ​ഹം കാ​റി​ൽ പു​റ​പ്പെ​ട്ട​ത്. അ​വി​ടെ എ​ത്തി കാ​റി​ൽ നി​ന്നി​റ​ങ്ങി ന​ട​ന്നു ആ​ശു​പ​ത്രി​യു​ടെ പ​ടി​ക​ൾ ക​യ​റി​യ ശേ​ഷ​മാ​ണ് അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ട്.

ആ​രു​ടെ​യെ​ങ്കി​ലും സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​രു​ന്നാ​യി​രു​ന്നു മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​സ​ര നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ 90 ശ​ത​മാ​നം യാ​ത്ര​ക​ളും. ജ​ന​ങ്ങ​ളു​ടെ സു​ഖ​ദുഃ​ഖ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​ൻ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യൊ ചെ​റി​യ​വ​നെ​ന്നോ വ​ലി​യ​വ​നെ​ന്നോ ഉ​ള്ള മു​ഖം നോ​ക്കാ​തെ എ​ല്ലാ വീ​ടു​ക​ളി​ലും അ​ദ്ദേ​ഹം എ​ത്തു​മാ​യി​രു​ന്നു.

ഇ​തി​നാ​ൽ എ​തി​ർ രാ​ഷ്ട്രീ​യ​ക്കാ​ർ പ​ല വി​ളി​പ്പേ​രു​ക​ളും അ​ദ്ദേ​ഹ​ത്തി​ന്​ ചാ​ർ​ത്തി. ഇ​തെ​ല്ലാം ത​ന്നെ ചെ​വി​യി​ൽ എ​ത്തു​മെ​ങ്കി​ലും അ​തൊ​ന്നും ഗൗ​നി​ക്കാ​തെ അ​​ദ്ദേ​ഹം പ്ര​യാ​ണം തു​ട​ർ​ന്നു. ഇ​തി​നാ​ൽ ത​ന്നെ രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി ത​ന്നെ എം. ​മു​ര​ളി​ക്ക് മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ അ​സൂ​യാ​വ​ഹ​മാ​യ വോ​ട്ടു​ബാ​ങ്കു​ണ്ടാ​യി.

സി.​പി.​എ​മ്മി​ന്‍റെ അ​തി​ശ​ക്ത​നാ​യ എ​സ്. ഗോ​വി​ന്ദ​ക്കു​റു​പ്പി​ന്‍റെ സാ​മ്രാ​ജ്യം പി​ടി​ച്ചെ​ടു​ത്താ​യി​രു​ന്നു മാ​വേ​ലി​ക്ക​ര ഉ​റ​പ്പി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി നാ​ലു ത​വ​ണ മാ​റി മാ​റി വ​ന്ന എ​തി​രാ​ളി​ക​ളെ നി​ലം​പ​രി​ശാ​ക്കി​യ ത​ന്ത്ര​ശാ​ലി​യാ​യ നേ​താ​വു​മാ​യി​രു​ന്നു.

മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം സം​വ​ര​ണ​മാ​യ​തോ​ടെ കാ​യം​കു​ള​ത്ത് മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യ​ക്കാ​നാ​യി​ല്ല. 2021ൽ ​ചെ​ങ്ങ​ന്നൂ​രി​ലും ജ​ന​വി​ധി തേ​ടി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്കു മാ​റ്റു​ര​ക്കു​ന്ന​ത് ഹ​രി​പ്പാ​ട്ടാ​യി​രു​ന്നു. ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ​യാ​യി​രി​ക്കെ കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ്​ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് എം.​പി​യാ​യ​തോ​ടെ​യാ​ണ് ഹ​രി​പ്പാ​ട്ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​യാ​ക്കി​യ​ത്. ആ​ദ്യ പ​രാ​ജ​യ​ത്തി​ന്‍റെ അ​നു​ഭ​വ പാ​ഠ​ങ്ങ​ളാ​ണ് നാ​ലു ത​വ​ണ മാ​വേ​ലി​ക്ക​ര നി​ല​നി​ർ​ത്തു​ന്ന പാ​ട​വ​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്. 

മാ​വേ​ലി​ക്ക​ര​ക്ക്​ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ നേ​താ​വ്​ -കൊ​ടി​ക്കു​ന്നി​ൽ

ചെ​ങ്ങ​ന്നൂ​ർ: വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളും പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ച​ഞ്ച​ല​ത​യും പു​ല​ർ​ത്തി​യി​രു​ന്ന എം. ​മു​ര​ളി മാ​വേ​ലി​ക്ക​ര​ക്ക്​ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ നേ​താ​വാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി. മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച​പ്പോ​ഴെ​ല്ലം നി​ർ​ണാ​യ​ക ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ത്ത് ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ന്നും പാ​ർ​ട്ടി​യു​ടെ വി​ജ​യം സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി കാ​ണു​ന്ന നേ​തൃ സ​ങ്ക​ൽ​പം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദീ​ർ​ഘ​കാ​ല രാ​ഷ്ട്രീ​യ സൗ​ഹൃ​ദ​ങ്ങ​ളും വ്യ​ക്തി​ബ​ന്ധ​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി നി​ല​നി​ർ​ത്തി​യി​രു​ന്ന അ​ദ്ദേ​ഹം സ്നേ​ഹ​പൂ​ർ​ണ​മാ​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​വെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് അ​നു​സ്മ​രി​ച്ചു

Tags:    
News Summary - Commemmoration of M Murali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.