‘മി​ഡ് പ​ൾ​മോ​കോ​ൺ -2022’ കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനം

ആലപ്പുഴ: ശ്വാസകോശ വിദഗ്ധരുടെ ദേശീയ അർധവാർഷിക സമ്മേളനം 'മിഡ്‌ പൾമൊകോൺ-2022' ആലപ്പുഴ ലേക് പാലസ് റിസോർട്ടിൽ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. അക്കാദമി ഓഫ് പൾമൊണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്‍റ് ഡോ. പി.എസ്. ഷാജഹാൻ, സെക്രട്ടറി ഡോ. ബി. ജയപ്രകാശ്, സംഘാടകസമിതി ചെയർമാൻ ഡോ. പി. വേണുഗോപാൽ സെക്രട്ടറി ഡോ. അർജുൻ സുരേഷ് എന്നിവർ സംസാരിച്ചു.

'ശ്വാസകോശാരോഗ്യം മുഖ്യം: കരുതാം കാവലാളാകാം' പ്രമേയവുമായി അക്കാദമി ഓഫ് പൾമൊണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെയും ആലപ്പുഴ റെസ്പിറേറ്ററി സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനത്തിൽ ശ്വാസകോശ സംബന്ധിയായ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് നയിച്ചു.

ബിരുദാനന്തര ബിരുദ വിദ്യാർഥികൾ വിവിധ ശ്വാസകോശ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണ ഫലങ്ങൾ ഉൾക്കൊള്ളിച്ച് പോസ്റ്റർ പ്രദർശനം നടത്തി. മത്സരത്തിൽ ഡോ. നിഷ തോമസ് (എ.ജെ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസസ്, മംഗളൂരു), ഡോ. നിവ്യ രവി (കിംസ്, തിരുവനന്തപുരം), ഡോ. കെ. ജ്യോത്സന (ഗവ. മെഡിക്കൽ കോളജ്, കണ്ണൂർ) എന്നിവർ ഒന്നും രണ്ടും മൂന്നും സമ്മാനം നേടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇരുനൂറോളം ശ്വാസകോശ വിദഗ്ധർ പങ്കെടുത്തു.

Tags:    
News Summary - National Conference of Lung Specialists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.