ഇ​ഷാ​ൽ, അ​ബ്ദു​റ​ഹീം

ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം തട്ടിപ്പ്: പ്രതികൾ അറസ്റ്റിൽ

ചാരുംമൂട്: വ്യാജ വെബ്സൈറ്റ് വഴി ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ. ചാരുംമൂട് പറയംകുളം സ്വദേശിയിൽനിന്ന് 13.5 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലാണ് കോഴിക്കോട് സ്വദേശികളായ പ്രതികൾ അറസ്റ്റിലായത്. കോഴിക്കോട് പന്നിയേങ്കര വില്ലേജിൽ സുനേഹ്ല വീട്ടിൽ മുഹമ്മദ് ഹഫീദ് അബ്ദുറഹീം (21), കോഴിക്കോട് ചെറുവണ്ണൂർ വില്ലേജിൽ മാളിയേക്കൽ വീട്ടിൽ മുഹമ്മദ് അൽ ഇഷാൽ (20) എന്നിവരെയാണ് നൂറനാട് പൊലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ. അജിത്, സി.പി.ഒമാരായ പ്രതാപ് ചന്ദ്രമേനോൻ, വിഷ്ണു വിജയൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Money laundering through online trading: Suspects arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.