Posted On
date_range Updated On
date_range സ്കൂള്‍ പരിസരത്ത് കഞ്ചാവ് വിൽപനക്കെത്തിയയാള് പിടിയില്‍
ആലപ്പുഴ: ഓട്ടോയില്‍ സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍ക്കാനെത്തിയയാള്‍ പിടിയില്‍. ആലപ്പുഴ വട്ടയാല്‍ വാര്‍ഡില്‍ മുല്ലാത്ത് ഷറഫാണ് (59) പിടിയിലായത്.
ചെറിയ പൊതികളിലാക്കിയ 75 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കല്‍നിന്ന് പിടികൂടി. കുട്ടികള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. ഓട്ടോയില്‍ സ്ഥിരമായി എത്തുന്ന ഇയാളെ കുറിച്ചുള്ള വിവരം നാട്ടുകാര്‍ സൗത്ത് പൊലീസിന് നല്‍കിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഇയാളെ സൗത്ത് എസ്.ഐ വിജയപ്പന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.