അമ്പലപ്പുഴ ടൗൺ റെസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് ദാനവും ജി. സുധാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
അമ്പലപ്പുഴ മിനി സിവിൽ സ്റ്റേഷൻ ജില്ല ഭരണകുടം മുൻകൈയെടുക്കണം -ജി. സുധാകരൻ
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ ജില്ല കലക്ടറും എ.ഡി.എമ്മും മുൻകൈയെടുക്കണമെന്ന് ജി. സുധാകരൻ എം.എൽ.എ. അമ്പലപ്പുഴ ടൗൺ റെസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലെ ഓഫിസുകൾ മാറ്റിസ്ഥാപിക്കാൻ തീരുമാനമായിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ, ബന്ധപ്പെട്ട വകുപ്പുകളൊന്നും ഇതിന് മുൻകൈയെടുക്കുന്നില്ല. ടൗൺ ഹാൾ നവീകരണത്തിന് സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കമാൽ എം. മാക്കിയിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം കെ. മനോജ് കുമാർ, റെസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി ചന്ദ്രമോഹനൻ പിള്ള, വൈസ് പ്രസിഡന്റ് ശരണ്യ ആർ. നായർ, സെക്രട്ടറി ജി. അനിൽകുമാർ, ജോ. സെക്രട്ടറി സിമി സന്തോഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. രാജേഷ്, അഡ്വ. സുരേഷ്, ട്രഷറർ വിജയ് മോഹൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാസന്ധ്യ, കലാകായിക മത്സരങ്ങൾ, ഗാനമേള തുടങ്ങിയവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.